twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിനെ റിമി രക്ഷിക്കുമോ?

    By Nirmal Balakrishnan
    |

    ജയറാമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ദിവസം വരാന്‍ പോകുകയാണ്. എല്ലാം പൊട്ടിപ്പൊളിയുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസാന ചിത്രം- അതാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ. ഈ വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രമെങ്കിലും വിജയിച്ചില്ലെങ്കില്‍ മലയാള സിനിമയില്‍ നിന്നു ജയറാം പൂര്‍ണമായും പുറത്താകും.

    പത്തു ചിത്രങ്ങളാണ് അടുത്തിടെയായി ഒന്നിനു പിറകെ ഒന്നെന്ന പോലെ പൊട്ടിപ്പൊളിഞ്ഞത്. ഏറ്റവും ഒടുവില്‍ത ിയറ്ററിലെത്തിയ സര്‍ സിപിയും വന്‍ പരാജയമായി. ഷാജൂണ്‍ കാര്യാല്‍ സ ംവിധാനംചെയ്ത സര്‍ സിപി വലിയ മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു. സീമയും രോഹിണിയും പ്രധാന വേഷം ചെയ്തിരുന്ന ചിത്രത്തില്‍ ഹണി റോസ് ആയിരുന്നു നായിക.

    thingal-muthal-velli-vare

    സീരിയല്‍ രംഗത്ത് ഒട്ടേറെ ഹിറ്റുകളൊരുക്കിയ കണ്ണന്‍ താമരക്കുളമാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ സംവിധാനം ചെയ്തിരിക്കുന്നത്. റിമി ടോമിയാണു നായിക. റിമി ആദ്യമായി നായികയാകുന്ന ചിത്രം എന്നതാണിതിന്റെ പ്രത്യേകതയും. ചാനലുകളിലെ സംഗീതപരിപാടികളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണു റിമി. റിമിയുടെ കൊച്ചുകൊച്ചു തമാശകള്‍ക്കുതന്നെയാണു സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതും. അനൂപ് മേനോന്‍ ആണു മറ്റൊരു പ്രധാന താരം.

    പൂര്‍ണമായും സീരിയലിന്റെ പശ്ചാത്തലത്തിലാണു ചിത്രമൊരുങ്ങുന്നത്. മലയാളത്തിലെ പ്രധാനപ്പെട്ട സീരിയല്‍ താരങ്ങളെല്ലാം ഇതില്‍ അഭിനയിക്കുന്നുമുണ്ട്. ജയദേവന്‍ എന്നസീരിയല്‍ തിരക്കഥാകൃത്തും അയാളുടെ ഭാര്യയായ നാട്ടിന്‍പുറത്തുകാരി പുഷ്പവല്ലിയും. സീരിയലേത്, ജീവിതമേത് എന്നു തിരിച്ചറിയാന്‍ കഴിയാത്ത പുഷ്പവല്ലി ജയദേവന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ഹാ,സ്യത്തിനു പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത്. രചന നാരായണന്‍ കുട്ടി, ജനാര്‍ദനന്‍, മണിയന്‍പിള്ള രാജു, പാഷാണം ഷാജി, ഇടവേള ബാബു, കലിംഗ ശശി, കെപിഎസി ലളിത എന്നിവരാണു മറ്റു താരങ്ങള്‍. ആന്റോ ജോസഫ് ആണു നിര്‍മാണം. ഏതായാലും നെഞ്ചിടിപ്പോടെയാണു ജയറാം കാത്തിരിക്കുന്നത്.

    English summary
    Can Rimi Tomy save Jayaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X