»   » ഷെര്‍ലിന്‍ ചോപ്രയ്ക്ക് ഒരു ചെക്കനെ വേണം

ഷെര്‍ലിന്‍ ചോപ്രയ്ക്ക് ഒരു ചെക്കനെ വേണം

Posted By:
Subscribe to Filmibeat Malayalam

മുംബൈ: കാമസൂത്ര(ത്രീഡി) യിലെ നായിക ഷെര്‍ലിന്‍ ചോപ്ര വിവാഹിതായാകാന്‍ ഒരുങ്ങുന്നു. തന്റെ അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടിയാണ് വിവാഹത്തിന് തയ്യാറാകുന്നതെന്ന് ഷെര്‍ലിന്‍ പറഞ്ഞു. കാമസൂത്ര എന്ന പുരാണകൃതിയെ അടിസ്ഥാനമാക്കി മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത് ചിത്രമാണ് കാമസൂത്ര ത്രീഡി.അമ്മയോട് തനിയ്ക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ ഷെര്‍ലിന്‍ പറഞ്ഞു

പേര് സൂചിപ്പിക്കുന്നതു പോലെ ചിത്രത്തില്‍ വളരെ ഗ്ളാമറസ് ആയിട്ടാണ് ഷെര്‍ലിന്‍ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡില്‍ മല്ലികഷെരാവത്തിനെപ്പോലും പിന്‍തള്ളിയാണ് ഈ വശ്യ സുന്ദരിയുടെ യാത്ര. എന്നാല്‍ ഷെര്‍ലിന് അനുയോജ്യനായ ഒരു വരന്‍ ഇന്ത്യയില്‍ ഉണ്ടോ? ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തിയാല്‍ പരിഗണിയ്ക്കപ്പെടാവുന്ന സുന്ദരന്‍മാര്‍ ആരെല്ലാം?

Sherlyn Chopra

ലക്ഷക്കണക്കിന് സുന്ദരികളുടെ മനം കവര്‍ന്ന ബോളീവുഡ് നടന്‍ ആദിത്യ റോയ് കപൂര്‍ എന്ന വെളുത്ത് മെലിഞ്ഞ് ഉയരമുള്ള ഈ സുന്ദരന്‍ ഷെര്‍ലിന് ചേര്‍ന്ന വരനാണെന്ന് പറയാം അല്ലേ? മാത്രമല്ല ആദിത്യയുടെ ജ്യേഷ്ഠന്‍ കല്ല്യാണം കഴിച്ചിരിക്കുന്നത് സാക്ഷാല്‍ വിദ്യാബാലനെ അപ്പോള്‍ പിന്നെ എന്ത്കൊണ്ടും ആദിത്യന് ഷെര്‍ലിനെ തന്റെ ജീവിത സഖിയാക്കാം.

വിരാട് കോഹ്ലിയെ ആരാധിക്കാത്ത നായികാര്‍ വളരെക്കുറവല്ലേ ബോളിവുഡില്‍ . താരത്തിന്റെ സ്‌റ്റെലിനും അതിശയിപ്പിക്കുന്ന സ്വഭാവത്തിനും ഒക്കെ വളരെ അനുയോജ്യ ഷെര്‍ലിന്‍ തന്നെയാണ്. അപ്പോള്‍ പിന്നെ ഈ ഹോട്ട് നായികയെ തന്നെ വിരാട് കെട്ടട്ടെ എന്നാശംസിയ്ക്കാം.

രണ്‍ബീര്‍ കബൂര്‍ ഇല്ലാതെ എന്ത് ഗോസിപ്പ്? ദീപികയുമായി വീണ്ടും അടുക്കാന്‍ സാധ്യതയില്ല എന്ന് കരുതുന്നതിനാല്‍ ധൈര്യമായി പുതിയ ആളെ പരീക്ഷിയ്ക്കാം. എന്തിനാ മറ്റുള്ളവര്‍ സാക്ഷാല്‍ ഷെര്‍ലിന്‍ തന്നെ പോരെ ? എന്തായാലും രണ്‍ബീറിന്റെ സിനിമാകുടുംബത്തിലുള്ളവരോടൊപ്പം നമ്മുടെ കഥാനായിക അഭിനയിച്ച് കഴിഞ്ഞു. എന്നാല്‍ പിന്നെയിനി നായകന്റെ ജീവിതത്തിലേക്കും കടന്ന് വന്ന് കൂടെ? പ്രവചനാധീതമായ ബോളിവുഡ് പ്രണയങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും രണ്‍ബീര്‍ ഷെര്‍ലിനെ പരിഗണിയ്ക്കും എന്ന് പ്രതീഷിയ്ക്കാം.


ഇനി ഷെര്‍ലിന്‍ 'എസ്'എന്ന തന്റെ പേരിന്റെ ആദ്യാക്ഷരം നോക്കിയേ കല്ല്യാണം കഴിക്കൂ എങ്കില്‍ ആദ്യം പരിഗണിയ്ക്കപ്പെടുന്നയാള്‍ സല്‍മാന്‍ഖാന്‍ ആയിരിക്കും. ഈ ഖാന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വരണമെന്നും കല്ല്യാണം നടക്കണമെന്നും ആഗ്രഹിയ്ക്കാത്തവര്‍ കുറവാണ്. എന്നാല്‍ ആര്‍ക്കും പിടി കൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ് സല്‍മാന്‍.

കോടീശ്വരനായ വിജയ് മല്ല്യയുടെ ചോക്‌ളേറ്റ് പയ്യന്‍ സിദ്ധാര്‍ത്ഥ് മല്ല്യയും ഷെര്‌ലിന് അനുയോജ്യനായ വരന്‍ ആണ്.26 കാരനായ സിദ്ധാര്‍ത്ഥിന് 29 കാരിയായ ഷെര്‍ലിനെ ധൈര്യമായി കല്ല്യാണം കഴിയ്ക്കാം.

എന്തൊക്കെയായാലും വെള്ളിത്തിരയിലെ മാദകറാണിയെ ജീവിത്തില്‍ നായികയാക്കുന്നതാരെന്ന് കാത്തിരുന്നു കാണാം.

English summary
Kamasutra seductress Sherlyn Chopra has decided to marry in order to fulfill her mother’s wish. Talking to a daily, the controversial actress said that she has asked her mom to find a suitable groom for her
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam