പ്രേക്ഷകരുടെ മനശാസ്ത്രം നോക്കി സിനിമ ചെയ്യാന്‍ കഴിയില്ല: ദുല്‍ഖര്‍

By Aswathi

ഒരുപാട് കൊട്ടിഘോഷിച്ച്, വളരെ അധികം പ്രതീക്ഷകളോടെ തിയേറ്ററുകളെത്തിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പൊട്ടുമ്പോള്‍, വലിയ താര സമ്പന്നതയോ ബജറ്റോ ഇല്ലാത്ത കുഞ്ഞു കുഞ്ഞു ചിത്രങ്ങള്‍ വലിയ വിജയം കൈവരിച്ച ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. പ്രേക്ഷകരുടെ ആസ്വാദന രീതി നാള്‍ക്കുനാള്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ യങ് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത് പ്രേക്ഷകരുടെ മനശാസ്ത്രം നോക്കി സിനിമ ചെയ്യാന്‍ കഴിയില്ലെന്നാണ്. പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവചിക്കാന്‍ കഴിയില്ല.

dulkar-salman

പലപ്പോഴും നമ്മള്‍ കരുതുന്നതുപോലെയല്ല പ്രേക്ഷകരുടെ പ്രതികരണം. എല്ലാതരം സിനിമകളോടും ഇഷ്ടമുള്ളയാളാണ് ഞാന്‍. ചിലപ്പോള്‍ കോമഡി സിനിമകള്‍ ഇഷ്ടമാണ്. മറ്റു ചിലപ്പോള്‍ റൊമാന്റിക്ക് ചിത്രങ്ങള്‍. അല്ലെങ്കില്‍ ത്രില്ലര്‍ ടൈപ്പ്. മൂഡ് അനുസരിച്ച് ടേസ്റ്റ് മാറിക്കൊണ്ടേയിരിക്കും അതുപോലെ തന്നെയാണ് പ്രേക്ഷകരുടെ കാര്യത്തിലുമെന്ന് ദുല്‍ഖര്‍ പറയുന്നു.

പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. എല്ലാ കാര്യത്തിനെ കുറിച്ചും അറിവുള്ളവരാണ് നമ്മുടെ പ്രേക്ഷകര്‍. ഒരു ടീം തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റ് സിനിമകള്‍ നല്‍കുന്നു എന്ന് കരുതി ആ ടീം റിപ്പീറ്റ് ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കും. പ്രേക്ഷകരുടെ മനശാസ്ത്രം നോക്കി സിനിമ ചെയ്യാന്‍ കഴിയില്ല. പ്രേക്ഷകര്‍ക്ക് വേണ്ടി എന്ന് കരുതി നമ്മള്‍ ചെയ്യുന്ന സിനിമകളാകില്ല ചിലപ്പോള്‍ അവര്‍ക്ക് വേണ്ടത്- ദുല്‍ഖര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X