»   » വേണ്ടി വന്നാല്‍ മസാല പടങ്ങളില്‍ അഭിനയിക്കും എന്ന് മഡോണ

വേണ്ടി വന്നാല്‍ മസാല പടങ്ങളില്‍ അഭിനയിക്കും എന്ന് മഡോണ

Written By:
Subscribe to Filmibeat Malayalam

പ്രേമത്തിന്റെ ഹാങ്ങോവറില്‍ നിന്നെല്ലാം പ്രേക്ഷകര്‍ മാറിക്കഴിഞ്ഞു. പ്രേമത്തിലെ മേരിയും മലര്‍ മിസും സെലിനുമൊക്കെ മറ്റ് പല കഥാപാത്രങ്ങളും ആയിക്കഴിഞ്ഞു. മൂന്ന് പേരും ഒത്തിരി ചിത്രങ്ങളുമായി തിരക്കിലാണ്.

വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച കാതലും കടന്ത് പോകും എന്ന തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് മഡോണ സെബാസ്റ്റിന്‍. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ധാരാളം അവസരം വരുന്നുണ്ട്. വേണ്ടി വന്നാല്‍ മസാല പടങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മഡോണ പറഞ്ഞു.

madonna

ഒരു നിഷ്‌കളങ്ക മുഖം എന്നതിനപ്പുറം ശക്തമായ കഥാപാത്രമാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് മഡോണ പറയുന്നു. സ്വന്തം മുഖവും കണ്ണുകളും പുഞ്ചിരിയുമെല്ലാം ചാതുരിതയോടെ ഉപയോഗിക്കാന്‍ ആഗ്രഹമുണ്ട്. ഇതിനൊക്കെ അവസരം ലഭിയ്ക്കുന്ന മസാല പടങ്ങളുണ്ടെങ്കില്‍ അഭിനയിക്കും എന്നാണ് മഡോണ പറഞ്ഞത്.

ദിലീപിനൊപ്പം അഭിനയിച്ച കിങ് ലയര്‍ ആണ് മഡോണയുടേതായി ഇനി മലയാളത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും കിങ് ലയറിനുണ്ട്‌

English summary
Actress Madonna Sebastian, who is making her Tamil debut with “Kadhalum Kadhandu Pogum”, says that although she prefers being part of content-driven films that require her to perform subtly, she can’t say no to “masala” films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam