വിജയ് ബാബു കാവ്യയെ രക്ഷിക്കുമോ?

By Aswathi

ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള കാവ്യ മാധവന്റെ തിരിച്ചുവരവ് വളരെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരുന്നത്. കല്യാണത്തെ ചൊല്ലിയുള്ളതും അല്ലാത്തതുമായ ഒത്തിരി ഗോസിപ്പുകള്‍ക്ക് നടുവിലുള്ള കാവ്യയുടെ തിരിച്ചുവരവിന് ഷി ടാക്‌സി എന്ന സജി സുരേന്ദ്രന്‍ ചിത്രം ആശ്വാസം നല്‍കുമെന്ന് കരുതി. എന്നാല്‍ പ്രതീക്ഷ ആസ്ഥാനത്തായിരുന്നു.

ഷി ടാക്‌സി പൊട്ടി എന്ന് മാത്രമല്ല, കാവ്യയ്ക്ക് അതിന്റെ പേരിലും പഴി കേള്‍ക്കേണ്ടതായി വന്നു. കാവ്യയുടെ താരമൂല്യം പതിയെ ഇടിയുന്നു എന്നാണ് വിമര്‍ശകര്‍ക്കിടയില്‍ പറഞ്ഞു കേള്‍ക്കുന്നത്. ഇനിയൊരു ഗദ്ദാമയും പെരുമഴക്കാലവും കാവ്യയില്‍ നിന്നുണ്ടാവില്ല എന്ന് പറയുന്നില്ല. പക്ഷെ അഭിനയത്തില്‍ കാവ്യ കുറച്ചുകൂടെ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.

kavya-vijay-babu

ഇനി പ്രതീക്ഷ നവാഗതനായ ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തിലാണ്. കാവ്യ മാധവന്റെ മുന്‍ ചിത്രത്തെ വിശ്വസിച്ച് ആകാശവാണിയില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയില്ല. സംവിധായകന്‍ ഖായിസ് മിലന്‍ എത്രയായാലും നവാഗതനാണ്. പിന്നെയുള്ള പ്രതീക്ഷ വിജയ് ബാബുവിലാണ്.

നീന എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ വിജയ് ബാബു മികച്ചൊരു നടന്‍ കൂടെയാണ് താനെന്ന് തെളിയിച്ചിരിയ്ക്കുകയാണ്. താരങ്ങളുടെ മുന്‍ചിത്രവുമായി താരതമ്യം ചെയ്താണ് സിനിമകള്‍ കാണാന്‍ പോകുന്നത് എങ്കില്‍ വിജയ് ബാബുവിന്റെ മുന്‍ ചിത്രം ആകാശവാണിയ്ക്കും ഒപ്പം കാവ്യ മാധവനും രക്ഷയാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X