ഇതില്‍ ആസിഫ് അലിയെ കണ്ടെത്താമോ?
താഴെ കൊടുത്തിരിയ്ക്കുന്ന ചിത്രത്തില്‍ ഇന്ന് മലയാള സിനിമയില്‍ തിളങ്ങുന്ന യങ്‌സ്റ്റാര്‍സില്‍ ഒരാളുണ്ട്. അത് ആസിഫ് അലിയാണ്. ഈ ചിത്രത്തില്‍ ആസിഫ് അലിയെ കണ്ടെത്താമോ?
അധികം തിരഞ്ഞ് നടക്കേണ്ടതായൊന്നും വരില്ല. ഇടത് വശത്തു നിന്ന് ആദ്യത്തെ ആള്‍. ഒന്നൂകൂടെ സ്ട്രസ്സ് ചെയ്ത് പറഞ്ഞാല്‍ ആ ഇളിച്ചു പിടിച്ചിരിക്കുന്ന മിടുക്കനാണ് അ(ഇ)ന്നത്തെ ആസിഫ് അലി.

ഫേസ്ബുക്കില്‍ അടുത്തിടെ പ്രമുഖ സിനിമാ താരങ്ങളിടെ പഴയ കാല ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അതില്‍ നിന്നും വീണു കിട്ടിതയാണ് ഈ ചിത്രം. പഠനകാലത്ത് ആസിഫ് എത്ര വലിയ ജഗജില്ലിയായിരുന്നു എന്ന് ഈ ഫോട്ടോയില്‍ നിന്ന് അളന്നെടുക്കാവുന്നതേയുള്ളൂ.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രമാണ് നടന് ബ്രേക്ക് നല്‍കിയത്. വില്ലന്‍ വേഷങ്ങളും നായക വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുമെന്നതാണ് ആസിഫിന്റെ മേന്മ.


Click it and Unblock the Notifications