»   » വനിതയുടെ 'കവര്‍ ഗേളായി' പ്രമുഖ നടന്‍, പെണ്ണിനെ കടത്തിവെട്ടുന്ന അഴകുള്ള ഇവനാരോ...??

വനിതയുടെ 'കവര്‍ ഗേളായി' പ്രമുഖ നടന്‍, പെണ്ണിനെ കടത്തിവെട്ടുന്ന അഴകുള്ള ഇവനാരോ...??

Posted By: Aswini P
Subscribe to Filmibeat Malayalam

പെണ്‍വേഷം കെട്ടിയ നടന്‍മാര്‍ ഒത്തിരിയാണ്. കമല്‍ ഹസന്‍ മുതല്‍ ഇങ്ങ് ദിലീപ് വരെ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ചിട്ടുണ്ട്. ദിലീപ് വനിതയുടെ കവര്‍ ഗേളായി വന്നതും അത്ഭുതമായിരുന്നു. മായാമോഹിനിയ്ക്ക് വേണ്ടിയാണ് ദിലീപ് പെണ്ണായത്.
ഇതാ പുതിയ ചിത്രത്തിന് വേണ്ടി മറ്റൊരു പ്രമുഖ നടന്‍ കൂടെ പെണ്‍വേഷത്തിലെത്തുന്നു. സിനിമയില്‍ പെണ്ണായി അഭിനയിക്കുന്ന നടനാണ് പുതിയ ലക്കം വനിതയുടെ 'കവര്‍ ഗേള്‍'!! ആരാണ് ആ നടനെന്ന് നോക്കാം...

ആളെ പിടികിട്ടിയോ..

അത്രയ്ക്ക് സൂക്ഷിച്ചു നോക്കേണ്ടതൊന്നുമില്ല... ജയസൂര്യയാണ് ഈ പെണ്ണെന്ന് എളുപ്പം കണ്ടെത്താം. എന്നാലും ലുക്ക് അപാരമാണ്. പെണ്ണിനെക്കാള്‍ അഴകുണ്ട്!!

വനിതയ്ക്ക് വേണ്ടി

വിഷു ലക്കം വനിതയുടെ കവര്‍ ഗേളാണ് ജയസൂര്യ. പെണ്ണായ കഥ ജയസൂര്യ പറയുന്ന അഭിമുഖം പുതിയ ലക്കത്തിലുണ്ടാവും.

മേരിക്കുട്ടിക്ക് വേണ്ടി

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യയുടെ ഈ പുത്തന്‍ മേക്കോവര്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധീ വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന പുതയി ചിത്രമാണ് മേരിക്കുട്ടി.

വൈറലാണ്

കഥാപാത്രത്തിന് വേണ്ടി ഏത് സാഹസവും സഹിക്കുന്ന ജയസൂര്യയുടെ പുതിയ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിന് വേണ്ടി ജയന്‍ കാത് കുട്ടിയതൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.

English summary
Can you guess the actor who is the covergirl of Vanitha new edition

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X