»   » ഈ നടന്‍ ആരാണെന്ന് പറയാമോ; ക്ലൂ പറയാം, ഒരു കാലത്ത് മമ്മൂട്ടിയ്ക്ക് വെല്ലുവിളിയായിരുന്നു

ഈ നടന്‍ ആരാണെന്ന് പറയാമോ; ക്ലൂ പറയാം, ഒരു കാലത്ത് മമ്മൂട്ടിയ്ക്ക് വെല്ലുവിളിയായിരുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പെണ്‍ വേഷം കെട്ടി ഒത്തിരി മുന്‍നിര താരങ്ങള്‍ എത്തിയിട്ടുണ്ട്. കമല്‍ ഹസന്‍, വിക്രം, ദിലീപ്, ജഗതി, ഇന്നസെന്റ് ജയറാം തുടങ്ങിയവരുടെയൊക്കെ പെണ്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. അടുത്തിടെ മമ്മൂട്ടിയുടെ പെണ്‍വേഷവും സോഷ്യല്‍ മീഡിയിയല്‍ വൈറലായി.

ഭാര്യ പറഞ്ഞ ആ വാക്ക്, പിന്നീടൊരിക്കലും സിനിമയില്ലാത്തതിന് വിഷമിച്ചിട്ടില്ല എന്ന് റഹ്മാന്‍

ഇപ്പോഴിതാ മറ്റൊരു മുന്‍നിര നടന്റെ പെണ്‍വേഷവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.. എണ്‍പതുകളിലെ സുന്ദരിയായ ഒരു നായിക എന്നല്ലാതെ, ഇതൊരു ആണാണെന്ന് ആരെങ്കിലും പറയമോ.. എന്നാല്‍ അതാണ് സത്യം..

rahman-lady-get-up

ചുവന്ന ബ്ലൈസും സാരിയും പൊട്ടും പൂവും വളയും ഇട്ട് സുന്ദരിയായ നില്‍ക്കുന്ന ഈ പെണ്‍കുട്ടി, എണ്‍പതുകളില്‍ കേരള യുവത്വത്തെ കൈയ്യിലെടുത്ത റഹ്മാനാണ്. ഇത്തിരി പൂവേ ചുവന്ന പൂവേ എന്ന ചിത്രത്തിലാണ് റഹ്മാന്‍ ഈ വേഷത്തിലെത്തിയത്.

rahman-lady-get-up

അന്ന് റഹ്മാന്‍ മമ്മൂട്ടിയ്ക്ക് വെല്ലുവിളിയാകും എന്ന് പലരും പറഞ്ഞിരുന്നു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ഒത്തിരി ചിത്രങ്ങള്‍ ചെയ്ത റഹ്മാന്‍ പെട്ടന്നാണ് ഫീല്‍ഡ് ഔട്ടായത്. പിന്നീടൊരു തിരിച്ചുവരവിന് സമയമെടുത്തു. ഇപ്പോള്‍ വീണ്ടും തമിഴ് - മലയാളം സിനിമകളില്‍ നിറസാന്നിധ്യമായി മാറുകയാണ് റഹ്മാന്‍.

English summary
Can you guess who is the actor seeing in lady getup

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam