മോഹന്‍ലാലിന്റെ ഇടികൊണ്ട് പറക്കുന്ന ആ മനുഷ്യനാരാണെന്നറിയാമോ?
അതാണ് മോഹന്‍ലാലിന്റെ കൈ. മോഹന്‍ലാല്‍ കൈവച്ചതൊന്നും പരാജയമായിട്ടില്ല. മോഹന്‍ലാലിന്റെ കൈ തൊട്ട ആര്‍ക്കും പരാജയം കാണേണ്ടിയും വന്നിട്ടില്ല. മോഹന്‍ലാല്‍ ഫാന്‍സ് ഇത്രയേറെ അഭിമാനത്തോടെ പറയുന്ന കാര്യമെന്താണെന്നറിയേണ്ടേ..
'അഗ്നി ദേവന്‍' എന്ന ചിത്രത്തിലെ അവസാന സംഘട്ടന രംഗത്തെടുത്ത ഫോട്ടോയാണ് താഴെ കാണുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പടരുകയാണ്. ലോറിയുടെ മുകളില്‍ നിന്നും വില്ലനെ തൂക്കിയെറിയുന്ന ലാലേട്ടന്‍..ആഹ എത്ര മനോഹരമായ കാഴ്ച...

എന്നാല്‍ ഇപ്പോള്‍ പറയുന്ന കാര്യം ഇതൊന്നുമല്ല.. മോഹന്‍ലാല്‍ തൂക്കിയെറിഞ്ഞപ്പോള്‍ പറക്കുന്ന ആ സ്റ്റണ്ട് സഹായിയുടെ മുഖം ഒന്ന് സൂം ചെയ്തു നോക്കൂ. ഈ മുഖത്തെ നമുക്കിപ്പോള്‍ നല്ല പരിചിതമാണ്. നമ്മള്‍ എന്ന് പറയുമ്പോള്‍ തമിഴരും പെടും.

തമിഴകത്തിപ്പോള്‍ തകര്‍പ്പന്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന രാജേന്ദ്രനാണ് ഈ നടന്‍. തമിഴ് ചിത്രങ്ങളില്‍ വില്ലന്റെ സഹായിയായെത്തുന്ന സഹനടനായിരുന്നു രാജേന്ദ്രന്‍. വിക്രം നായകനായെത്തിയ 'പിതാമഹന്‍' എന്ന ചിത്രമാണ് രാജേന്ദ്രന് കരിയര്‍ ബ്രേക്ക് നല്‍കിയത്.
ഇപ്പോള്‍ തമിഴകത്തെ ഒന്നാന്തരം വില്ലന്‍. ബോസ് എന്‍കിറ ബാസ്‌കരന്‍, രാജാറാണി എന്നീ ചിത്രങ്ങളിലൂടെ താനൊരു മികച്ച ഹാസ്യനടന്‍ കൂടെയാണെന്ന് രാജേന്ദ്രന്‍ തെളിയിച്ചു കഴിഞ്ഞു.


Click it and Unblock the Notifications