മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്ന് മനസ്സിലായോ?

By Aswathi

കുട്ടികളൊക്കെ എത്ര പെട്ടന്നാ വളരുന്നത് അല്ലേ. പണ്ട് ബാലതാരമായി എത്തിയ കുട്ടികളൊക്കെ ഇന്ന് നടനായും നടിയായും വെള്ളിത്തിരയിലേക്ക് തിരിച്ചുവരാന്‍ തുങ്ങിയിരിക്കുന്നു. ചിലര്‍ ചിത്രത്തില്‍ പോലുമില്ല. ഒറ്റ സിനിമകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങള്‍ ഒത്തിരിയാണ്. പക്ഷെ അതില്‍ പലരെയും ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയുക വളരെ പ്രയാസം.

കുട്ടികളൊക്കെ വളര്‍ന്നു. പക്ഷെ അവര്‍ക്കൊപ്പം അഭിനയിച്ച നടന്മാര്‍ക്ക് കാര്യമായ മാറ്റമൊന്നും പറയാനില്ല. ഇതാരെ കുറിച്ചാണ് ഇത്രയും സസ്‌പെന്‍സ് വയ്ക്കുന്നതെന്നാവും. 2004 ല്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ 'വജ്ര'മെന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തെ ഓര്‍മയുണ്ടോ. അത് തന്നെ, മിതുന്‍ മുരളി.

mithun-mammootty

വജ്രത്തില്‍ മമ്മൂട്ടിയുടെ മകനായി വേഷമിട്ട അപ്പു. അന്ന് മിതുനിന് വയസ്സ് 12, മമ്മൂട്ടിയ്ക്ക് 53. വര്‍ഷം പത്ത് കഴിഞ്ഞു. ഇപ്പോള്‍ മിതുനിന് വയസ്സ് 22. അതേ പ്രസരിപ്പോടെ മമ്മൂട്ടിയും, വയസ്സ് 63. .കാലം പോയ പോക്കേ. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോയാണ് ഈ പഴയകാല ചരിത്രം ചികഞ്ഞെടുക്കാന്‍ ഇപ്പോള്‍ കാരണം.

മിതുന്‍ പിന്നീട് ഒരു തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത് 'വഴക്കു എന്‍ 18/9'. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. 2013 ല്‍ 'ബഡ്ഡി' എന്ന മലയാള സിനിമയിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തിയെങ്കിലും പിന്നീട് മിതുനിനെ കണ്ടിട്ടില്ല.

മിതുന്‍ ഇല്ലെങ്കിലും താരത്തിന്റെ സഹോദരിയെ പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ഇന്ദ്രജിത്തിന്റെ സഹോദരിയുടെ വേഷമിട്ട മൃദുല മുരളി. ഇപ്പോള്‍ എറണാകുളത്ത് എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിക്കുകയാണ് മിതുന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X