സനുഷയ്‌ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്ന് പറയാമോ?
താഴെയുള്ള ചിത്രത്തില്‍ സനുഷയ്‌ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി ആരാണെന്ന് പറയാമോ. കാഴ്ചയില്‍ സനുഷയെ പോലെ തന്നെയുണ്ട്. സനുഷയ്ക്ക് ഒരു അനുജത്തി ഉള്ളതായി ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
സന്തോഷ് - ഉഷ ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. സനുഷയും സനൂപും. അപ്പോള്‍ സനുഷയുടെ അതേ മുഖഛായയുള്ള ഈ പെണ്‍കുട്ടി ആരാണ്. തല പുകയ്‌ക്കേണ്ട. ആദ്യത്തെ ക്ലൂ, ഇത് പെണ്‍കുട്ടിയല്ല. പിന്നെയോ, പെണ്‍ വേഷം കെട്ടിയ സനൂപാണ്.

സനുഷയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ഫോട്ടോ കണ്ടപ്പോള്‍ ആദ്യം പലര്‍ക്കും കണ്‍ഫ്യൂഷനായി. ഫുള്‍സ്‌ക്രീനില്‍ നോക്കിയപ്പോഴാണ് സനൂപാണ് കക്ഷിയെന്ന് മനസ്സിലായത്.
'ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍' എന്ന ചിത്രത്തിലൂടെയാണ് സനൂപ് സന്തോഷ് വെള്ളിത്തിരയിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 'പെരുച്ചാഴി' എന്ന ചിത്രത്തില്‍ ഒരു അതിഥിതാരമായും എത്തിയ സനൂപിനെ ഇപ്പോള്‍ മലയാളത്തില്‍ ധാരാളം അവസരങ്ങള്‍ വന്നു വിളിക്കുന്നുണ്ട്.


Click it and Unblock the Notifications











