»   » വളരെ വികാരഭരിതനായി കാവ്യ മാധവനോട് സംസാരിച്ച ഈ പയ്യന്‍ ആരാണെന്ന് അറിയാമോ?

വളരെ വികാരഭരിതനായി കാവ്യ മാധവനോട് സംസാരിച്ച ഈ പയ്യന്‍ ആരാണെന്ന് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ മാധവനും ദിലീപും ഒന്നിക്കുന്ന, അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പതിവ് അടൂര്‍ സിനിമകള്‍ പോലെ, ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് പിന്നെയും എന്ന് ട്രെയിലറിലൂടെ വ്യക്തം.

ട്രെയിലറില്‍ വളരെ വികാരഭരിതനായി കാവ്യ മാധവനോട് സംസാരിക്കുന്ന ഒരു പയ്യനുണ്ട്. ആ സംഭാഷണത്തില്‍ തന്നെ കാഴ്ചക്കാരന്റെ കണ്ണും നിറയുന്നു. ഈ പയ്യനാരാണ് എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ...?


 pinneyum

മുരളി മേനോന്റെയും കുക്കു പരമേശ്വരന്റെയും മകന്‍ വൈശാഖാണ് ട്രെയിലറില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ഈ പയ്യന്‍. മകന്റെ ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ മുരളി തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


പുരുഷോത്തമന്‍ എന്ന നായക കഥാപാത്രമായി ദിലീപും, പുരുഷോത്തമന്റെ ഭാര്യയായ ദേവിയായി കാവ്യ മാധവനും എത്തുന്ന ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് വൈശാഖ് അവതരിപ്പിയ്ക്കുന്നത്.


ഇവരെ കൂടാതെ അക്ഷര കിഷോര്‍, നെടുമുടി വേണു, സ്രിന്ദ, ഇന്ദ്രന്‍സ്, കെപിഎസി ലളിത, വിജയരാഘവന്‍, സതി പ്രേംജി, സുബോദ് ബാവെ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം നാളെ (ആഗസ്റ്റ് 18) റിലീസ് ചെയ്യും


English summary
Can You guesses Who is the boy acted in Pinneyum

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam