നോക്കണ്ടടാ ഉണ്ണി ഇത് ഞാന്‍ തന്നയാ!!!
സിനിമയുള്ളിടത്തോളം കാലം മലയാളി പ്രേക്ഷകര്‍ മറക്കാത്ത ഒരു ഹരിശ്രീ അശോകന്‍ ഡയലോഗാണിത്, നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല എന്നത്. ഇവിടെ ചെറിയൊരു മാറ്റം വരുത്തുന്നു, നോക്കണ്ടടാ ഉണ്ണി ഇത് ഞാന്‍ തന്നയാ എന്ന്.
പക്ഷെ മുകളില്‍ പറഞ്ഞ ഈ ഡയലോഗിനും താഴേ കാണുന്ന ഈ ഫോട്ടയ്ക്കും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ആദ്യമേ പറയട്ടെ. മലയാളത്തില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന ഒരു യുവനടിയുടെ ഫോട്ടോയാണിത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് മുകളില്‍ നടി നല്‍കിയ ക്യാപ്ഷനാണ്, നോക്കണ്ടടാ ഉണ്ണി ഇത് ഞാന്‍ തന്നയാ എന്നത്.

നടി ആരാണെന്ന് മനസ്സിലായോ?? സൂക്ഷിച്ചു നോക്കൂ, ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയ്ക്ക് പുതിയ സുമലത എന്ന് മലയാളി പ്രേക്ഷകരും സിനിമാക്കാരും പറഞ്ഞു നടക്കുന്ന നമിത പ്രമോദിന്റെ ഛായയില്ലേ.
അതെ നമിത പ്രമോദ് തന്നെ. 'ട്രാഫിക്കി'ലൂടെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയ നമിത പ്രമോദ്. തന്റേതായ അഭിനയ ശൈലികൊണ്ട് മലയാള സിനിമയില്‍ വേറിട്ടുനില്‍ക്കുന്ന നമിത പ്രമോദിന്റെ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഫോട്ടോയാണിത്.


Click it and Unblock the Notifications