കാൻ ഫിലിം മാർക്കറ്റ് 2020: ഓൺലൈൻ റെഡ് കാർപറ്റിൽ തിളങ്ങി നടി കങ്കണ

കൊവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ച 51-മത് കാൻ ഫിലിം മാർക്കറ്റിന് തുടക്കം. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തു. ‌‌ഇത് ആദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ഫിലിം മാർക്കറ്റ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. മേയ് 12 മുതല്‍ 23 വരെയാണ് കാന്‍ ചലച്ചിത്രോല്‍സവം എല്ലാ വർഷവും നടക്കുക. എന്നാൽ കൊറോണൻ വൈറസ് വ്യാപനത്തെ തുടർന്ന് ആരോഗ്യ സാഹചര്യം പരിഗണിച്ച് മാറ്റി വയ്ക്കുകയായിരുന്നു.

kangana

നടി കങ്കണ കാൻ ഫിലിം മാർക്കറ്റിന്‌റെ ഓൺലൈൻ ഉദ്ഘാടനത്തിന്റെ ഭാഗമായി. ഓൺലൈൻ റെഡ് കാർപറ്റിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കങ്കണയുടെ സോഷ്യൽ മീഡിയ ടീം നടിയുടെ വെർച്യുൽ റെഡ് കാർപറ്റ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വീട്ടിലിരുന്ന കൊണ്ടാണ് കങ്കണ പരിപാടിയിൽ പങ്കെടുത്തത്. വെളള നിറത്തിലുള്ള കോട്ടും സ്യൂട്ടും ധരിച്ച് സ്റ്റൈലീഷ് ലുക്കിലായിരുന്നു നടി ഓൺലൈൻ റെഡ് കാർപറ്റിൽ പങ്കെടുത്തത്..

കാനിലേക്കു മലയാള ചലച്ചിത്രം ഈലം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ജൂൺ 22 മുതൽ 26 വരെ നടക്കുന്ന ഫിലിം മാർക്കറ്റിൽ സ്ക്രീൻ ചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരൂപകർക്കും പ്രേക്ഷകർക്കും ക്യൂറേറ്റര്മാർക്കും നിർമാണ കമ്പനികൾക്കും മുന്നിൽ സിനിമ മാർക്കറ്റ് ചെയ്യാനുള്ള വേദിയാണിത്. ഏഴായിരത്തിൽ അധികം സെയിൽസ് ഏജന്റുമാരും ഡിസ്ട്രിബ്യുട്ടർമാരും പങ്കെടുക്കുന്ന കാൻസ് ഫിലിം മാർക്കറ്റിലെത് ഈലത്തിന്റെ വേൾഡ് ഇന്റസ്ട്രിയൽ പ്രീമിയർ കൂടിയാണ്.

Recommended Video

സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയിൽ നിന്നുള്ള ഫ്ലോറൻസ് അവാർഡ് നേടിയിരുന്നു. സംവിധായകനുള്ള സ്പെഷ്യൽ മെൻഷൻ പ്രൈസ് ആണ് ലഭിച്ചത്. 2020 മാർച്ചിൽ ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും നേടിയിരുന്നു. ലോകപ്രശസ്തമായ ചൈനീസ് തിയേറ്ററിൽ വച്ചായിരുന്നു ചലച്ചിത്ര മേള. ഇതുകൂടാതെ പോർട്ടോറിക്കോയിൽ വെച്ച് നടന്ന ബയമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലും ഏറ്റവും മികച്ച പരീക്ഷണ ചിത്തത്തിനുള്ള ജൂറി അവാർഡും കരസ്ഥമാക്കിയിരുന്നു.

More from Filmibeat

Read more about: cannes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X