സച്ചിന്റെ വിടപറയല്‍ കാണാന്‍ മനക്കരുത്തില്ല: ജയറാം
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിടവാങ്ങുന്നത് കാണാനുള്ള ചങ്കുറപ്പ് തനിയ്ക്കില്ലായിരുന്നുവെന്ന് നടന്‍ ജയറാം. സച്ചിന്റെ അവസാനമത്സരം നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിന് ഭാഗ്യമുണ്ടായില്ല. പക്ഷേ അദ്ദേഹം വിടപറയുന്ന നിമിഷം ടിവിയില്‍ കാണാനുള്ള ചങ്കുറപ്പില്ല- ജയറാം പരയുന്നു.
വിതുമ്പിക്കൊണ്ടാണ് സച്ചിന്‍ ഗ്രൗണ്ട് വിട്ടതെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ എനിയ്ക്കത് കാണാന്‍ കഴിയുമായിരുന്നില്ല, അത്രയ്ക്ക് മനക്കട്ടിയുള്ളയാളല്ല ഞാന്‍. ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാവരും ടിവിയുടെ മുന്‍പിലാണ്. എന്നാല്‍ ഞാന്‍ അങ്ങോട്ട് പോയില്ല-ജയറാം പറഞ്ഞു.

ക്രിക്കറ്റിന്റെ ദൈവമാണ് സച്ചിനെന്നും അവസാനമത്സരത്തിന്റെ ടെന്‍ഷനൊന്നുമില്ലാതെ അനായാസമായിട്ടാണ് അദ്ദേഹം കളിച്ചത്. അത്തരത്തില്‍ കളിയക്കാന്‍ സച്ചിന് മാത്രമേ കഴിയൂയെന്നും സച്ചിന്‍ ആരാധകനായ ജയറാം അഭിപ്രായപ്പെട്ടു.
സച്ചിന്‍ ഇനി കളിക്കില്ലെന്നുള്ള സങ്കടം ഉള്ളിലുള്ളതുകൊണ്ടുതന്നെ ഇനി കുറേനാളത്തേയ്ക്ക് ഇന്ത്യയുടെ കളി കാണാനുള്ള മാനസികാവസ്ഥ തനിയ്ക്കുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും ജയറാം പറഞ്ഞു.


Click it and Unblock the Notifications











