ജീവിതത്തില്‍ വിജയിച്ച എല്ലാവരുടെയും കഥ സിനിമയാക്കാന്‍ കഴിയില്ല; ജയസൂര്യ പറയുന്നു
സൗത്ത് ഇന്ത്യന്‍ സിനിമകളിലാണെങ്കിലും നോര്‍ത്ത് ഇന്ത്യന്‍ സിനിമകളിലാണെങ്കിലും ഇപ്പോള്‍ ജീവിത കഥ സിനിമയാക്കുന്ന ട്രന്റ് വിജയകരമായി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ചുരുക്കം ചില സിനിമകള്‍ മാത്രമാണ് അക്കൂട്ടത്തില്‍ പരാജയപ്പെട്ടു പോവുന്നത്.
മലയാളത്തില്‍ ജീവിത കഥ ആസ്പദമാക്കിയൊരുക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ മമ്മൂട്ടിയില്‍ നിന്ന് മാറി ജയസൂര്യയില്‍ എത്തിയിരിയ്ക്കുകയാണ്. വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം അത്തരത്തില്‍ രണ്ട് സിനിമകളാണ് ജയസൂര്യ ഏറ്റെടുത്തിരിയ്ക്കുന്നത്. ആദ്യകാല നായകന്‍ സത്യന്റെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും 'മെട്രോ മാന്‍' എന്ന വിശേഷണമുള്ള ഇ ശ്രീധരന്റെ ജീവിത കഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും ജയസൂര്യയാണ് നായകന്‍. രാമസേതു എന്നാണ് ഈ ചിത്രത്തിന്റെ പേര്.

ഇന്ത്യയില്‍ ജീവിതം വിജയം നേടിയ ഒരുപാട് ആളുകളുണ്ട്. പക്ഷെ അവരെല്ലാവരുടെയും ജീവിതം നമുക്ക് സിനിമാക്കാന്‍ കഴിയില്ല. ചിലര്‍ എളുപ്പത്തില്‍ വിജയത്തിലെത്തിയതാണ്. മറ്റു ചിലര്‍ക്ക് ജീവിതത്തില്‍ പെട്ടന്ന് ഒരു ട്വിസ്റ്റ് സംഭവിയ്ക്കുന്നു. ചിലര്‍ കടന്ന് പോകുന്നത് ജീവിതത്തിലെ ഒരുപാട് ഉയര്‍ച്ച താഴ്ചകളെ അതിജീവിച്ചുകൊണ്ടാണ്. അത്തരം ജീവിതം ആളുകളില്‍ സ്വാധീനം ചെലുത്തു- ജയസൂര്യ പറഞ്ഞു.
ജയസൂര്യ ഇപ്പോള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് ജീവിത കഥകള്‍ ആസ്പദമാക്കിയുള്ള ചിത്രങ്ങളില്‍ ആണല്ലോ എന്ന ആരോപണങ്ങളെ നടന്‍ നിഷേധിച്ചു. ഞാനെപ്പോഴും വിശ്വസിയ്ക്കുന്നത് നമുക്ക് ഒരിക്കലും സിനിമ തിരഞ്ഞെടുക്കാന്‍ കഴിയില്ല, സിനിമയാണ് നമ്മളെ തിരഞ്ഞെടുക്കുന്നത് എന്നതാണ്. അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍- ജയസൂര്യ പറഞ്ഞു


Click it and Unblock the Notifications