തിലകനുമായുളള പ്രശ്‌നത്തെ കുറിച്ച് ക്യാപ്റ്റന്‍ രാജു പറഞ്ഞത്, വീണ്ടും വൈറലായി വീഡിയോ
സഹനടനായും വില്ലന്‍ വേഷങ്ങളിലും ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് ക്യാപ്റ്റന്‍ രാജു. സൂപ്പര്‍ താര സിനിമകളില്‍ അടക്കം പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. മോളിവുഡിന് പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും ഹിന്ദിയിലുമെല്ലാം ക്യാപ്റ്റന്‍ രാജു എത്തി. അതേസമയം ക്യാപ്റ്റന്‍ രാജുവിന്‌റെതായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. തിലകനുമായുളള പ്രശ്‌നത്തെ കുറിച്ച് കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് അദ്ദേഹം മനസുതുറന്നത്.

വിനയന്‍ സംവിധാനം ചെയ്ത സിനിമയുടെ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയ തന്നെ തിലകന്‍ പരസ്യമായി അധിക്ഷേപിച്ചു എന്ന് ക്യാപ്റ്റന്‍ രാജു മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് തിലകന്‍ അഭിനയിക്കുന്നതുകൊണ്ട് ആ ചിത്രത്തില്‍ നിന്നും നടന്‍ പിന്മാറി. ഈ സംഭവമാണ് അഭിമുഖത്തില്‍ ക്യാപ്റ്റന്‍ രാജു പറഞ്ഞത്. 'തിലകന്‍ ആയാലും ആരായാലും സംസാരിച്ചതിനെ ഞാന്‍ വിയോജിച്ച് സംസാരിച്ചു' എന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു. 'ഏത് നടനായാലും, എത്ര വലിയ മെഗാ സൂപ്പര്‍താരം ആയാലും ശരി താഴ്മയും മര്യാദയും സ്‌നേഹവും വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍'.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
Recommended Video
'മറ്റുളളവരെ അംഗീകരിക്കുക എന്ന മനസാണ് ഒരു കലാകാരന് വേണ്ടത്. തിലകനുമായുളള പടം വേണ്ടെന്ന് വെച്ച് വന്നതാണ് ഞാന്‍. അമ്പതിനായിരം എനിക്ക് അഡ്വാന്‍സ് അയച്ച് തന്ന് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞ് തിരിച്ചയച്ചു. വന്നുകയറുന്ന ലക്ഷ്മി ദേവിയെ ആരെങ്കിലും തിരിച്ചുവിടുമോ, എനിക്ക് വേണ്ട. തിലകന്‌റെ കൂടെ പിന്നെ ഒരു പടവും ഞാന്‍ അഭിനയിച്ചിട്ടില്ല', അഭിമുഖത്തില്‍ ക്യാപ്റ്റന്‍ രാജു പറഞ്ഞ വാക്കുകളാണിവ.


Click it and Unblock the Notifications











