TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനായി ക്യാപ്റ്റന്‍ രാജു
എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം മലയാളസിനിമയില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് ക്യാപ്റ്റന്‍ രാജു. ഘനഗംഭീരമായ ശബ്ദവും ആകാരവുമായി വില്ലന്‍ വേഷങ്ങളിലും പൊലീസ് വേഷങ്ങളിലുമെല്ലാം രാജു തിളങ്ങിനിന്നിരുന്നു, ഒപ്പം കോമഡിയും തനിയ്ക്ക് വഴങ്ങുമെന്ന് രാജു തെളിയിച്ചു. ഇരുപത്തിയൊന്നാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്ന് പിന്നീടാണ് രാജു സിനിമയിലെത്തിയത്. അഞ്ഞ്ൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞ രാജു മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2009ല്‍ ഇറങ്ങിയ പഴശിരാജയിലാണ് രാജു അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ വീണ്ടും ഒരുചിത്രത്തില് നായകതുല്യമായ വേഷം ചെയ്യാനൊരുങ്ങുകയാണ് ക്യാപ്റ്റന്‍ രാജു. മഹാനായ ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വേഷത്തിലാണ് രാജുവെത്താന് പോകുന്നത്.
പിജി ജോണ്സണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പാതിരാക്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് തന്റെ കണ്ടെത്തല്‍ സര്‍വ്വനാശത്തിന്റെ വിത്തായി മാറുന്നത് കണ്ട് തകര്‍ന്നുപോയ ഐന്‍സ്റ്റീനായി രാജു വേഷമിടുന്നത്.

ചലച്ചിത്രവികസന കോര്‍പ്പറേഷന്റെയും സന്നദ്ധ പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ ആറ്റക്കോയ പള്ളിക്കണ്ടി ചെയര്‍മാനായിട്ടുള്ള യൂണിവേഴ്സല്‍ മീഡിയ റിസര്‍ച്ച് സെന്ററാണ് ചിത്രം നിര്‍മിക്കുന്നത്.
ക്യാപ്റ്റന്‍ രാജുവിനെക്കൂടാതെ വി.കെ. ശ്രീരാമന്, മാള അരവിന്ദന്, മേഘനാഥന്, മീനാ ഗണേഷ്, ബിനീഷ് കോടിയേരി എന്നിവര്‍ക്കൊപ്പം ചില പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചാവക്കാട്ടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജൂലൈ ആദ്യവാരത്തില്‍ ചിത്രീകരണം തുടങ്ങും.