മരണത്തിന് ശേഷം ക്യാപ്റ്റന്‍ രാജുവിന്റെ ആ സ്വപ്‌നം നടക്കുന്നു!മിസ്റ്റര്‍ പവനായി വീണ്ടും അവതരിക്കുന്നു
മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു ക്യാപ്റ്റന്‍ രാജു. മലയാള സിനിമാ ലോകത്തെ സങ്കടത്തിലാക്കിയായിരുന്നു ക്യാപ്റ്റന്‍ രാജു ഓര്‍മ്മയായത്. മസ്തിഷ്‌കഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം സെപ്റ്റംബര്‍ പതിനെഴിനായിരുന്നു അന്തരിച്ചത്. ലക്ഷണമൊത്തെരു വില്ലനായി അഭിനയിച്ച് തകര്‍ത്ത ക്യാപ്റ്റന്‍ രാജുവിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് കഥാപാത്രമായിരുന്നു നാടോടിക്കാറ്റിലെ പവനായി.
പ്രൊഫഷണല്‍ കില്ലറായി എത്തുന്ന പവനായി അന്നും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. തേ പേരില്‍ ഒരു സിനിമ ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്തിരുന്നു. മിസ്റ്റര്‍ പവനായി 99.99 എന്ന പേരില്‍ ഒരുക്കിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും റിലീസ് ചെയ്തിരുന്നില്ല. അതിന് മുന്‍പ് താരം വിട വാങ്ങിയതിന്റെ നിരാശയിലായിരുന്നു ആരാധകര്‍.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മിസ്റ്റര്‍ പവനായി 99.99 തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തടസങ്ങള്‍ പൂര്‍ത്തിയാക്കി സിനിമ വരുന്നത്. പിവി എബ്രഹാമാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.
സംവിധാനത്തിനൊപ്പം ക്യാപ്റ്റന്‍ രാജുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്‍എന്‍ പിള്ളയുടെ ചെറുമകനും വിജയരാഘവന്റെ മകനുമായ ദേവദേവനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി, വിജയരാഘവന്‍, ഗണേശ് കുമാര്‍, ഭീമന്‍ രഘു, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെയുള്ള താരങ്ങളും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











