»   » പവനായിയുമായി ക്യാപ്റ്റന്‍ രാജു വീണ്ടും

പവനായിയുമായി ക്യാപ്റ്റന്‍ രാജു വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Captain Raju
ആരും പ്രതീക്ഷിക്കാതിരുന്ന ഒരു കാലത്താണ് ഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ക്യാപ്റ്റന്‍ രാജു, അഭിനയം മാത്രമല്ല തനിക്ക് വഴങ്ങുന്നത് എന്ന് ബോദ്ധ്യപ്പെടുത്തിയത്. നല്ല മനുഷ്യസ്‌നേഹിയും കടുത്ത ദൈവവിശ്വാസിയുമായ ക്യാപ്റ്റന്‍ പക്ഷേ ആ മേഖലയില്‍ തുടര്‍ന്നില്ല കാരണം ആദ്യസിനിമയുടെ പരാജയമായിരുന്നില്ല, സംവിധാനം ഏറെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടുന്ന പണിയാണെന്ന് തിരിച്ചറിഞ്ഞാതാണത്രേ.

പിന്നീട് ഒരു മുഖാമുഖത്തില്‍ ക്യാപ്ന്‍ തന്നെ വെളിപ്പെടുത്തിയതാണ് സംവിധായകന്റെ ടെന്‍ഷന്‍ അനുഭവങ്ങള്‍. അഭിനയിക്കാന്‍ അവസരം കുറഞ്ഞതുകൊണ്ടോ സംവിധാനം ചെയ്യാന്‍ നല്ല അവസരം ഒത്തുവന്നതുകൊണ്ടോ ക്യാപ്റ്റന്‍ വീണ്ടും ആക്ഷന്‍ കട്ടുമായി ക്യാമറയ്ക്കു പിന്നിലിരിക്കും ഒപ്പം മുമ്പിലുമുണ്ടാവും.

ക്യാപ്റ്റന്‍ ഒരുക്കുന്ന സിനിമ ഏറെ പ്രത്യേകതയുള്ള ഒന്നാണ്. ഏറ്റവും ചുരുങ്ങിയത് പേരുകൊണ്ടെങ്കിലും. മലയാളസിനിമയില്‍ ഒരുപാട് വില്ലന്‍ വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ട് ക്യാപ്റ്റന്‍ രാജു, എന്നാല്‍ വിജയന്‍,
ദാസന്‍ സിഐഡിമാരെ വകവരുത്താന്‍ മെഷീന്‍ഗണ്ണും, നാടന്‍ ബോംബും, മലപ്പുറം കത്തിയുമായി വന്ന പവനായിയെയാണ് പ്രേക്ഷകന്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കുന്നത്. തിലകനും, കരമനയുമൊക്കെ ആളുകളെ ചിരിപ്പിച്ച സിനിമയിലെ തിലകന്റെ പ്രസക്തമായ സംഭാഷണവും ഏറെ കാലം മലയാളി കൂടെ കൊണ്ടു നടന്നു.

അങ്ങിനെ പവനായ് ശവായി. സാന്ദര്‍ഭികമായ് നിരവധിതവണ പ്രയോഗിച്ചുകൊണ്ട് ലൈവായി നിന്ന് ഈ ഡയലോഗ് ക്യാപ്റ്റന്‍ രാജുവിന്റെ പവനായിയെ അനശ്വരമാക്കി നിലനിര്‍ത്തി. ആ പവനായിയെ വീണ്ടും സജീവമാക്കുകയാണ് ക്യാപ്റ്റന്‍ രാജുവിന്റെ സംവിധാനത്തിലൂടെ മിസ്‌റര്‍ പവനായി 916 എന്ന പേരില്‍. നായകനും നായികയുമായി വരുന്നവര്‍ക്കും ചില പ്രത്യേകതകളുണ്ട്.

വിജയരാഘവന്റെ മകന്‍ ദേവദേവനാണ് പവനായില്‍ നായകവേഷത്തില്‍ പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി നായികയും. പവനായി യുടെ വേഷം ക്യാപ്റ്റന്‍ തന്നെ അഭിനയിക്കും. തിരക്കഥയൊരുക്കുന്നത് നവാഗതനായ രൂപക്, നിഷാക്ക് എന്നിവര്‍ ചേര്‍ന്നാണ്. പല്ലമ്പിള്ളില്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ എബ്രഹാം പല്ലമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോക്ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് വേഗയാണ് സംഗീതം സംവിധാനം നിര്‍വ്വഹിക്കുക.

ഓഗസ്‌റില്‍ ചിത്രീകരണമാരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പവനായിയുടെ ലൊക്കേഷന്‍ പത്തനംതിട്ടയും പരിസരപ്രദേശങ്ങളുമായിരിക്കും.

English summary
Captain Raju to direct a movie under the title ''Pavanayi 916''.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam