താരപുത്രന് മുന്നില്‍ ജയസൂര്യയുടെ പോരാട്ടം, നാലാംവാരത്തിലും അജയ്യനായി ആദി, റെക്കോര്‍ഡ് തകരുമോ?
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത നിറഞ്ഞ നിരവധി സിനിമകളുമായാണ് ഓരോ ആഴ്ചയും കടന്നുപോവുന്നത്. റിലീസ് ചെയ്ത സിനിമകള്‍ക്ക് മികച്ച പ്രതികരണവും കലക്ഷനും നേടുന്നുവെന്നറിയുമ്പോഴാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ആരാധകര്‍ക്കും ആശ്വാസമാവുന്നത്. ജനുവരി 26 ന് തിയേറ്ററുകളിലേക്കെത്തിയ ആദി ഇപ്പോഴും ശ്കതമായി തുടരുകയാണ്. താരപുത്രന്‍ നായകനായെത്തിയ ആദ്യ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജയസൂര്യ നായകനായെത്തിയ ക്യാപ്റ്റന്‍, ശ്രാവണ്‍ മുകേഷിന്റെ അരങ്ങേറ്റ ചിത്രമായ കല്യാണം, മഞ്ജു വാര്യരുടെ ആമി, പ്രണവ് മോഹന്‍ലാലിന്റെ ആദി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കൊപ്പം ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പന്തറും ബോക്‌സോഫീസില്‍ തുടരുന്നുണ്ട്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രങ്ങള്‍ കലക്ഷന്‍രെ കാര്യത്തിലും ഏറെ മുന്നിലാണ്. പോയ വാരത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏതാണ് മുന്നിട്ട് നില്‍ക്കുന്നതെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ബോക്‌സോഫീസിലെ താരം
നിരവധി സിനിമകളാണ് ഓരോ ആഴ്ചയും തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതെങ്കിലും ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ച് അറിഞ്ഞാലെ ആരാധകര്‍ക്ക് തൃപ്തിയാവാറുള്ളൂ.

ജയസൂര്യ തന്നെയാണ് താരം
ഫുട്‌ബോള്‍ ഇതിഹാസമായ വിപി സത്യന്റെ ജീവിതകഥയുമായെത്തിയ പ്രജേഷ് സെന്‍ ചിത്രത്തില്‍ അവിസ്മരണീയമായ പ്രകടനമാണ് ജയസൂര്യ കാഴ്ച വെച്ചത്. കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷമായിരുന്നിട്ട് കൂടി ആ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുകയായിരുന്നു താരം.

മികച്ച പ്രതികരണവുമായി മുന്നേറുന്നു
നിരൂപക പ്രശംസ നേടി മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ക്യാപ്റ്റന്‍. തുടക്കത്തില്‍ തന്ന മെികച്ച പ്രതികരണം നേടി ചിത്രം കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ക്യാപ്റ്റനും ഇടം നേടുമെന്ന് നിസംശയം പറയാം.

ബ്ലാക്ക് പന്തറും ലിസ്റ്റിലുണ്ട്
ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പന്തറിന് കേരള ബോക്‌സോഫീസില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മള്‍ട്ടിപ്ലക്‌സില്‍ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കലക്ഷന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ ഹോളിവുഡ് ചിത്രം.

നാലാമത്തെ ആഴ്ചയിലും തളരാതെ ആദി
ജനുവരി 26നായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദി തിയേറ്ററുകളിലേക്ക് എത്തിയത്. കലക്ഷന്റെ കാര്യത്തില്‍ നിലവിലെ പല റെക്കോര്‍ഡുകളും ഈ താരപുത്രന് മുന്നില്‍ വഴി മാറിയിരുന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിനിടയിലും മികച്ച പ്രതികരണവുമായി ആദി കുതിക്കുകയാണ്. ബോക്‌സോഫീസില്‍ മൂന്നാം സ്ഥാനത്താണ് ആദി.

മഞ്ജുവാര്യരുടെ ആമിയെവിടെ?
കമലസുരയ്യയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്ത ആമിയും ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നുണ്ട്. തുടക്കത്തില്‍ അത്ര നല്ല പ്രതികരണമല്ല ലഭിച്ചതെങ്കിലും ചിത്രം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

മറ്റൊരു താരപുത്രനും കൂടി അരങ്ങേറ്റം കുറിച്ചു
കല്യാണത്തിലൂടെ ശ്രാവണ്‍ മുകേഷിന്റെ അരങ്ങേറ്റവും കഴിഞ്ഞയാഴ്ചയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











