»   » യുട്യൂബ് ട്രെന്റിങില്‍ ജയസൂര്യയും, വീഡിയോ വൈറല്‍!!

യുട്യൂബ് ട്രെന്റിങില്‍ ജയസൂര്യയും, വീഡിയോ വൈറല്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

വിപി സത്യന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. നിരവധി വൈകാരിക രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രെയിലറിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ട്രെയിലര്‍ യൂട്യൂബ് ട്രെന്റിങില്‍ ഇടം നേടിയിരിക്കുന്നു.

captain1

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സ്‌പോട്‌സ് ബയോപിക് ചിത്രമായ ക്യാപ്റ്റന്‍ നവാഗതനായ പ്രജേഷ് സെനാണ് സംവിധാനം ചെയ്യുന്നത്. കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിത കഥയാണ് ക്യാപ്റ്റന്‍.


captainreleasedate

അനു സിത്താരയാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായിക വേഷം അവതരിപ്പിക്കുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറിപ്പ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.


jayasuryaincaptain

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് രണ്ടാം ഭാഗത്തിന് ശേഷം ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഷാജി പാപ്പാന്‍ കഥാപാത്രാവതരണത്തിന് ശേഷം പുറത്തിറങ്ങുന്ന ക്യാപ്റ്റനിലെ ജയസൂര്യയുടെ വേഷവും പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് അറിയുന്നത്.

English summary
Captain trailer hits on youtube

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam