»   » ബിജു മേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു..പരിക്കുകളില്ലാതെ താരം രക്ഷപ്പെട്ടു

ബിജു മേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു..പരിക്കുകളില്ലാതെ താരം രക്ഷപ്പെട്ടു

By: Nihara
Subscribe to Filmibeat Malayalam

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് നടന്‍ ബിജു മേനോന്‍. മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ വെച്ചാണ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും താരം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു കാര്‍ സ്വന്തം കാറിലേക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്.

തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജു മേനോന്‍ സഞ്ചരിച്ചിരുന്ന കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കാണ് സ്ഥലത്ത് രൂപപ്പെട്ടത്.

Biju Menon

വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പിന്നീട് മറ്റൊരു കാറില്‍ വീണ്ടും ബിജു മേനോന്‍ യാത്ര തിരിച്ചു.

English summary
Biju Menon meets in an accident.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam