»   » ബാഗും തൂക്കി ഫഹദും മംമ്തയും എങ്ങോട്ടാ? ചിത്രം വൈറലാവുന്നു!

ബാഗും തൂക്കി ഫഹദും മംമ്തയും എങ്ങോട്ടാ? ചിത്രം വൈറലാവുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരം കൂടിയാണ് ഫഹദ് ഫാസില്‍. ക്യാമറാമാന്‍ കൂടിയായ വേണി സംവിധാനം ചെയ്യുന്ന കാര്‍ബണിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് ഫഹദിന്റെ നായികയായി മംമ്ത എത്തുന്നത്.

ദിലീപിന്റെ ഭൂതകാലം നോക്കിയല്ല രാമലീലയെ സമീപിക്കേണ്ടത്.. നായകന്‍റെ മാത്രമല്ല സിനിമ!

സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ കാര്‍ബണിന്‌റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഫഹദും മംമ്തയും ഒരുമിച്ചുള്ള മനോഹരമായ ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

Fahad, Mamtha, Carbon

മുന്നറിയിപ്പെന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഫഹദിനൊപ്പമാണ് വേണു വീണ്ടും എത്തുന്നത്. കെയു മോഹനനാണ് ചിത്രത്തിന്റെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നത്. മലയാളത്തിനു പുറമെ തമിഴിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് ഫഹദ് ഫാസില്‍. നയന്‍താരയും ശിവകാര്‍ത്തികേയനും അഭിനയിക്കുന്ന വേലൈക്കാരനില്‍ വില്ലനായാണ് ഫഹദ് തമിഴില്‍ തുടക്കം കുറിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് കാര്‍ബണ്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നുവെന്ന സന്തോഷവാര്‍ത്തയും ആരാധകരെ തേടിയെത്തിയിട്ടുള്ളത്.

English summary
Carbon location photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam