Don't Miss!
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
തുടക്കം കിടിലനായിരുന്നു, ബോക്സ് ഓഫീസില്‍ ഹിറ്റായി നില്ക്കുന്ന ആ അഞ്ച് സിനിമകള്‍ ഇവയാണ്!!!
തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവുമെന്ന് പറയുന്നത് ഈ വര്‍ഷത്തെ മലയാള സിനിമാ ഇന്‍ഡസ്ട്രീയെ ഉപമിക്കാം. 2018 ല്‍ റിലീസായ പല സിനിമകളും മികച്ച നിലവാരം പുലര്‍ത്തി എന്ന കാര്യത്തില്‍ സംശയമില്ല. മലയാള സിനിമകള്‍ മാത്രമല്ല കേരളത്തില്‍ റിലീസിനെത്തിയ മറ്റ് അന്യഭാഷ സിനിമകളും ബോക്സ് ഓഫീസില്‍ തരംഗമായിരിക്കുകയാണ്.
ചുള്ളനായി മമ്മൂക്കയുടെ അടുത്ത പോരാട്ടം! സ്ട്രീറ്റ് ലൈറ്റ്സിനെ കുറിച്ചറിയാന്‍ പത്ത് കാര്യങ്ങള്‍!!
ജനുവരി 19 നും 20നുമാണ് അവസാനമായി രണ്ട് സിനിമകള്‍ തിയറ്ററുകളിലേക്കെത്തിയത്. ഫഹദ് ഫാസില്‍ നായകനായെത്തിയ കാര്‍ബണ്‍, കുഞ്ചക്കോ ബോബന്റെ ശിക്കാരി ശംഭു. രണ്ട് സിനിമകളും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ബോക്സ് ഓഫീസില്‍ തരംഗമായ ആ അഞ്ച് സിനിമകള്‍ ഇതാണ്...
താനാ സേര്‍ന്ത കൂട്ടം
സൂര്യ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് താനാ സേര്‍ന്ത കൂട്ടം. പൊങ്കല്‍ റിലീസായി സിനിമ ജനുവരി 12 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. എന്നാല്‍ തുടക്കം തന്നെ മോശമില്ലാതെ പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തമിഴില്‍ നിന്നും കേരളത്തിലെത്തിയ സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ശിക്കാരി ശംഭു
കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ശിക്കാരി ശംഭു. സുഗീത്- കുഞ്ചാക്കോ ബോബന് കൂട്ടുകെട്ടിലെത്തുന്ന നാലാമത്തെ സിനിമയായ ശിക്കാരി ശംഭു റിലീസ് ദിനം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ല റിവ്യൂസായിരുന്നു സിനിമയ്ക്ക് കിട്ടിയത്. മുഴുനീള എന്റര്‍ടെയിന്‍മെന്റായി എത്തിയ സിനിമ വരും ദിവസങ്ങളില്‍ മികച്ച് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കാര്‍ബണ്‍
ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍ ഫഹദ് ഫാസിലിന്റെ മറ്റൊരു നാച്വറല്‍ സിനിമയായിട്ടായിരുന്നു വ്യാഖ്യനിക്കപ്പെട്ടത്. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് തുടക്കം നല്ലതായിരുന്നു. മുന്നോട്ടുള്ള ദിവസം ബോക്സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്വീന്‍
പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയാണ് ക്വീന്‍. പരിമിതികള്‍ പലതുമുണ്ടായിരുന്നെങ്കിലും സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് പറയാം. ആദ്യം വന്ന പ്രതികരണങ്ങളിലൂടെയാണ് സിനിമ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയത്.
ആട് 2
ക്രിസ്തുമസ് റിലീസായി 2017 ല്‍ റിലീസിനെത്തിയ സിനിമയാണ് ആട് 2. സിനിമ റിലീസിനെത്തി ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും വലിയ പ്രധാന്യത്തോടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നത്. ഇതുവരെ സിനിമയില്‍ നിന്നും കളക്ഷന്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് പിന്നാലെ വരുമെന്നാണ് കരുതുന്നത്.
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍