»   » കാട്ടില്‍ യാത്ര പോകാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക, ആകാംക്ഷയുണര്‍ത്തി കാര്‍ബണ്‍ ട്രെയിലര്‍

കാട്ടില്‍ യാത്ര പോകാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക, ആകാംക്ഷയുണര്‍ത്തി കാര്‍ബണ്‍ ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാര്‍ബണ്‍. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് ശേഷമുള്ള ഓരോ അപ്‌ഡേറ്റുകളും നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

റിമിക്കൊപ്പം മാത്തുക്കുട്ടിയും കല്ലുവും, പ്രമോ വീഡിയോ വൈറലാവുന്നു, കാണൂ!

കാട്ടില്‍ യാത്ര പോകാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുകയെന്ന മംമ്തയുടെ പ്രസ്താവനയും തുടര്‍ന്ന് കാട്ടിനുള്ളിലൂടെ യാത്ര ചെയ്യുന്ന രംഗവും ട്രെയിലറിലുണ്ട്. അലസനായി ജീവിക്കുന്ന ചെറുപ്പക്കാരനായ ഫഹദും ഈ സംഘത്തിലുണ്ട്. എന്തിന് വേണ്ടിയാണ് ഇവര്‍ കാട് കയറുന്നത്, അതിന് ശേഷം സംഭവിച്ച കാര്യങ്ങളെന്തൊക്കെയാണ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ട്രെയിലര്‍ മുന്നോട്ട് വെക്കുന്നത്.

Carbon

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കാര്‍ബണിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കെയു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

English summary
Carbon Trailer getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam