ലക്ഷദ്വീപ് കാണാന്‍ കൊതിച്ച് കാരലിന്‍ ബെക്
സലാം ബാപ്പുവിന്റെ മംഗ്ലീഷ് എന്ന മമ്മൂട്ടിച്ചിത്രത്തില്‍ നായികയായി അഭിനയിച്ച കാരലിന്‍ ബെക് എന്ന നെതര്‍ലാന്‍ഡ്കാരി നടി കേരളത്തിനും മമ്മൂട്ടിയ്ക്കുമെല്ലാം മുമ്പില്‍ ഫഌറ്റായിപ്പോവുകയായിരുന്നു. കൊച്ചിയിലെ ലൊക്കേഷനിലെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ നായകനായ മമ്മൂട്ടിയെയും കേരളത്തിന്റെ സൗന്ദര്യത്തെയും കുറിച്ച് വാതോരാതെ പറയാന്‍ തുടങ്ങിയിരുന്നു കാരലിന്‍.
ചിത്രീകരണത്തിനിടെ വീണുകിട്ടിയ സമയത്ത് കൊച്ചിയും മട്ടാഞ്ചേരിയുമെല്ലാം ചുറ്റിയടിച്ച് കണ്ട കാരലിന്‍ കേരളത്തിന്റെ പച്ചപ്പിലും രുചികളിലും കാലുംതെറ്റി വീണിരിക്കുകയാണ്. മലയാളത്തോടും പ്രണയംതോന്നിയ കാരലിന്‍ മലയാളം പഠിച്ചെടുക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്.

കേരളത്തിന് പുറമേ കാരലിന് കാണാന്‍ ഇഷ്ടമുള്ള സ്ഥലം ലക്ഷദ്വീപാണ്. ഇനിയൊരിക്കല്‍ ഇന്ത്യയില്‍ വരുമ്പോള്‍ താന്‍ എന്തായാലും ലക്ഷദ്വീപ് സന്ദര്‍ശിയ്ക്കുമെന്നാണ് കാരലിന്‍ പറയുന്നത്.
മംഗ്ലീഷില്‍ ഒരു വിദേശസഞ്ചാരിയായിട്ടാണ് കാരലിന്‍ അഭിനയിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മാലിക് ഭായ് എന്ന കഥാപാത്രവും കാരലിന്റെ മിഷേലും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് മംഗ്ലീഷ്.


Click it and Unblock the Notifications











