ശ്രീനിവാസന്‍ കാര്‍ട്ടൂണിസ്റ്റാകുന്നു
സ്വന്തം സിനിമകളില്‍പ്പോലും കൂടുതല്‍ ഏച്ചുകെട്ടുകളില്ലാതെ എന്നാല്‍ നായകനേക്കാളേറെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെയാണ് ശ്രീനിവാസന്‍ എന്ന നടന്‍ നേട്ടങ്ങള്‍ കൈവരിച്ചത്.
ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന രീതിയില്‍ കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളെ മെനഞ്ഞെടുക്കാനും അഭിനയിച്ച് പ്രതിഫലിപ്പിക്കാനും ശ്രീനിയുടെ അത്രയും മിടുക്കുള്ള മറ്റൊരു നടനെ നമുക്ക് ചൂണ്ടിക്കാണിക്കാനില്ല.
കഥപറയുമ്പോള്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ ബാര്‍ബര്‍ ബാലനാണ് ശ്രീ ജീവന്‍ നല്‍കിയ ഇത്തരം കഥാപാത്രങ്ങളില്‍ ഏറ്റവും അവസാനത്തേത്.
ഇനി തീര്‍ത്തും വ്യത്യസ്‌തമായ ഒരു റോളിലാണ് ഈ താരം എത്തുന്നത്. 2007ല്‍ പൊലീസ് ഓഫീസറായും, സഖാവായും ബാര്‍ബറായുമൊക്കെയാണ അരങ്ങു തകര്‍ത്ത ശ്രീനിയുടെ 2008ലെ ആദ്യ നായകവേഷം കാര്‍ട്ടൂണിസ്‌റ്റായിട്ടാണ്.
പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ശ്രീനിയെക്കൂടാതെ പത്മപ്രിയ, മുകേഷ്, നാസര്‍, സുകന്യ, ബേബി നിവേദിത എന്നിവരാണ് അഭിനയിക്കുന്നത്. രേവതികലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി അവസാനവാരത്തോടെ ചിത്രീകരണം ആരംഭിയ്‌ക്കും.
ഹ്രസ്വ ചിത്രങ്ങളിലൂടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയനായ ലിയോ തദ്ദേവൂസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കഥയും ഇദ്ദേഹത്തിന്റെത് തന്നെയാണ്. ബാര്‍ബര്‍ ബാലന്‍, സഖാവ് മുകുന്ദന്‍, തളത്തില്‍ ദിനേശന്‍ എന്നീ കഥാപാത്രങ്ങള്‍ പോലെ മറന്നു കളയാന്‍ കഴിയാത്ത ഈ ശ്രീനിച്ചിത്രമായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications