നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍! വിവാഹമെന്ന് പറഞ്ഞതിന് പിന്നാല ലഹരി മരുന്ന് കേസില്‍ കുടുങ്ങി നടി
ബോളിവുഡില്‍ സിനിമാ താരങ്ങള്‍ക്കിടയിലെ ചില വിവാദങ്ങള്‍ കത്തിപടരുന്നതിനിടെ കന്നഡ സിനിമാലോകത്തും ലഹരി മരുന്ന് കേസ് പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നിരവധി പ്രമുഖ താരങ്ങളുടെ പേരിലും ആരോപണം ഉയര്‍ന്നിരുന്നു. അതില്‍ പ്രധാനമായും നടി സഞ്ജന ഗല്‍റാണിയ്‌ക്കെതിരയെുള്ളതായിരുന്നു.
ഒടുവില്‍ ലഹരി മരുന്ന് കേസില്‍ സഞ്ജന ഗല്‍റാണി അറസ്റ്റിലായിരിക്കുകയാണ്. ഇന്ന് രാവിലെ സഞ്ജനയുടെ ഇന്ദിര നഗറിലെ വസതിയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. അതിന് പിന്നാലെയാണ് നടിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് ലഹരി മരുന്നിന്റെ ഉപയോഗം സിനിമാക്കാര്‍ക്കിടയിലുണ്ടെന്ന ആരോപണം ഉയര്‍ന്ന് വന്നത്. ബോളിവുഡ് സുന്ദരി റിയ ചക്രബര്‍ത്തിയ്‌ക്കെതിരെ സമാനമായ ആരോപണം വന്നിരുന്നു. ഈ ബഹളങ്ങള്‍ നടക്കുന്നതിനിടെയാണ് കന്നഡ സിനിമയില്‍ നിന്നും ഇതേ വാര്‍ത്ത എത്തുന്നത്.
കന്നഡ നടി രാഗിണി ദ്വിവേദിയെ ശനിയാഴ്ചയാണ് ലഹരി മരുന്ന് കേസില്‍ കസ്റ്റടിയിലെടുത്തത്. യെലഹങ്കയിലെ ഫ്ളാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടിയെ പിടികൂടിയത്. അതേ ദിവസം രാവിലെ രാഗിണിയുടെ ഫ്ളാറ്റില്‍ റെയ്ഡും നടന്നിരുന്നു. നേരത്തെ രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ കേസില്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പറയുന്നത്.

രാഗിണിയ്ക്ക് പിന്നാലെയാണ് നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ പേരിലും ആരോപണം വരുന്നത്. സഞ്ജനയുടെ സഹായി രാഹുല്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായതായി സൂചനകള്‍ വന്നിരുന്നു. ഒട്ടും വൈകാതെ സഞ്ജനയുടെ ഫ്‌ളാറ്റിലും റെയ്ഡ് നടത്തുകയും നടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നടി നിക്കി ഗല്‍റാണിയുടെ സഹോദരി കൂടിയായ സഞ്ജന മോഹന്‍ലാലിന്റെ കാസനോവ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു.
Recommended Video
മുജ്സെ ശാദി കരോഗേ എന്ന റിയാലിറ്റി ഷോയിലടെയാണ് സഞ്ജന ശ്രദ്ധിക്കപ്പെടുന്നത്. വരനെ കണ്ടെത്തുന്നതിന് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത നടനും മോഡലുമായ പറാസ് ഛബ്രക്കിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് നടി പറഞ്ഞിരുന്നു. എന്നായാലും വിവാഹം കഴിക്കണം. എന്ത് കൊണ്ട് അതിപ്പോ ആയികൂടാ എന്ന് നടി സൂചിപ്പിച്ചിരന്നു. എല്ലാ തീരുമാനത്തിലും കുടുംബത്തിന്റെ പിന്തുണ ഉണ്ടാവുമെന്നും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നടി നേരത്തെ മറുപടി കൊടുത്തിരുന്നു. വൈകാതെ വിവാഹിതയാവുമെന്ന് കരുതി ഇരിക്കവേ ആണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്.


Click it and Unblock the Notifications











