ബിജുമേനോനും കുഞ്ചാക്കോ ബോബനുമെതിരേ കേസ്

ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവേല്‍ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് വൈ.വി.രാജേഷ് എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി, ചങ്ങനാശേരി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം സൂപ്പര്‍ഹിറ്റിലേക്ക് കുതിയ്ക്കുന്ന റോമന്‍സിനെതിരെ ചങ്ങനാശ്ശേരി അതിരൂപത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
വിശ്വാസികള്‍ പരിപാവനമായി കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തെയും വിശുദ്ധകുര്‍ബ്ബാനയെയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്തത് അത്യന്തം പ്രകോപനപരവും ഹീനവുമായ നടപടിയാണെന്നാണ് ചങ്ങനാശ്ശേരി അതിരൂപതയുമായി ബന്ധപ്പെട്ട സംഘടനകള്‍ കുറ്റപ്പെടുത്തി.
സിനിമയുടെ വാണിജ്യവിജയം ലാക്കാക്കി മതപ്രതീകങ്ങളെയും നേതൃത്ത്വത്തെയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സിനിമാ സംസ്‌കാരത്തില്‍ സംഘടനകളുടെ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ചിത്രത്തില്‍ കള്ളന്മാരുടെ പ്രതിമ സ്ഥാപിച്ച് നടത്തുന്ന പ്രാര്‍ത്ഥന വിശുദ്ധരെയും സഭയെയും പരിഹസിക്കുന്നതാണ്.


Click it and Unblock the Notifications











