നഗ്നതാ പ്രദര്‍ശനം: നയന്‍താരയ്‌ക്കെതിരെ കേസ്
തിരുവനന്തപുരം: സിനിമയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് തെന്നിന്ത്യന്‍ താരം നയന്‍താരെയ്‌ക്കെതിരെ കേസ്.
ഏകന്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ അശ്ലീലരംഗങ്ങള്‍ അടങ്ങിയ പോസ്‌റ്ററുകള്‍ നഗരസഭയുടെ ഔദ്യോഗിക മുദ്രയില്ലാത്തവയാണെന്ന് കാണിച്ച് അഭിഭാഷകനായ നെയ്യാറ്റിന്‍കര പി നാഗരാജാണ് ഹര്‍ജി നല്‍കിയത്.
പ്രതികള്‍ക്കെതിരെ അശ്ലീലചിത്ര നിരോധനനിയമമനുസരിച്ച് കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച അഡീഷണല്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് എസ് ഗോപാലകൃഷ്‌ണന്‍ നയന്‍താരയ്‌ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെ കരുണാമൂര്‍ത്തി, അരുണ്‍ പാണ്ഡ്യന്‍, കെ വിജയകുമാര്‍, സംവിധായകന്‍ രാജുസുന്ദരം എന്നിവര്‍ക്കെതിരെ കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, കേരള സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍, സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ കലക്ടര്‍ എന്നിവരടങ്ങിയ സാക്ഷി പട്ടികയും പൊലീസിനു കൈമാറി.


Click it and Unblock the Notifications