twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വ്വതി ഓമനക്കുട്ടന്റെ ചിത്രത്തിനെതിരെ കേസ്

    By Lakshmi
    |

    മുന്‍ മിസ് ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടന്റെ ആദ്യ മലയാളചിത്രമായ കെ.ക്യു വിവാദത്തില്‍. ചിത്രത്തിന്റെ സംവിധായകന്‍ ബൈജു ജോണ്‍സണും നിര്‍മ്മാതാവ് റിനി ബൈജുവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

    സിനിമയ്ക്ക് ലഭിച്ച സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പോസ്റ്ററുകളില്‍ കാണിച്ചിട്ടില്ലെന്നതാണ് കേസിനാധാരമായിരിക്കുന്ന പ്രശ്‌നം. ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    ചിത്രത്തില്‍ പാര്‍വ്വതിയ്‌ക്കൊപ്പം ബൈജു ജോണ്‍സണ്‍, ആന്‍സണ്‍ പോള്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് പ്രധാന റോളുകളില്‍ എത്തുന്നത്. ജോണ്‍ ഫെലിക്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് റിനി ബൈജു ഈ ചിത്രം നിര്‍മ്മിക്കുന്നത്.

    സുഹൃത്തുക്കളായ രണ്ട് ചെറുപ്പക്കാര്‍ക്കിടയിലേയ്ക്ക ഒരു സുന്ദരി എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സുനൈന എന്നാണ് ചിത്രത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മക്കളായ ജൂബിനും ഉണ്ണിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാദകതാരം ഷക്കീലയുടെ സാന്നിധ്യവുമുണ്ട് ചിത്രത്തില്‍.

    English summary
    Former Miss Inda Parvathy Omanakuttan's debut Malayalam Movie K.Q is reportedly in the eye of a controversy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X