»   » തമന്ന വിശ്വാസവഞ്ചന കാണിച്ചുവെന്ന് പരാതി

തമന്ന വിശ്വാസവഞ്ചന കാണിച്ചുവെന്ന് പരാതി

Posted By:
Subscribe to Filmibeat Malayalam
Tamannah
വിശ്വാസവഞ്ചന നടത്തിയെന്നാരോപിച്ച് തെന്നിന്ത്യന്‍ ഗ്ലാമര്‍താരം തമന്നയ്‌ക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാവായ സലിം അക്തറാണ് നടിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

2003ല്‍ താനുമായി ഉണ്ടാക്കിയ കരാര്‍ തമന്ന ലംഘിച്ചുവെന്നാണ് സലിം അക്തറിന്റെ ആരോപണം. തമന്നയുടെ ആദ്യ ബോളിവുഡ് ചിത്രമായ ചാന്ദ് സാ രോഷന്‍ ചെഹ് ര എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് താനെന്ന് സലിം പറയുന്നു.

തന്റെ മകളുടെ കൂട്ടുകാരിയാണ് തമന്ന. ആദ്യ ചിത്രത്തിലഭിനയിക്കുമ്പോള്‍ അവരുമായി കരാറിലെത്തിയിരുന്നു. ആദ്യ അഞ്ച് വര്‍ഷം സിനിമയില്‍ നിന്ന് ലഭിയ്ക്കുന്ന പ്രതിഫലത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം തനിയ്ക്ക് നല്‍കാമെന്നായിരുന്നു കരാര്‍. ഇത് നടി പാലിച്ചില്ലെന്നാണ് സലിം അക്തറിന്റെ ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ തമന്നയുടെ പിതാവ് നിഷേധിച്ചു. സലിമിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. പ്രതിഫലം പങ്കുവയ്ക്കാമെന്ന തരത്തില്‍ യാതൊരു കരാറും ഉണ്ടാക്കിയിരുന്നില്ലെന്ന് നടിയുടെ പിതാവ് വ്യക്തമാക്കി.

English summary
Producer Salim Akhtar has filed a case in the Kolkata High Court against Tamannah, for dishonouring a contract she signed with him in 2003.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam