For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം! മുന്‍ സംവിധായകന്‍ സജീവ് പിളളയടക്കം 8പേര്‍ക്കെതിരെ പോലീസ് കേസ്

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം ഡിസംബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. റിലീസിനോടനുബന്ധിച്ച് മമ്മൂട്ടി ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

  ഇതിനിടെ ചിത്രത്തെ തകര്‍ക്കാന്‍ ചിലര്‍ ആസുത്രീതമായി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹനിര്‍മ്മാതാവ് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മാമാങ്കത്തിന്റെ ആദ്യത്തെ സംവിധായകന്‍ സജീവ് പിളള അടക്കമുളളവര്‍ ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാതാവ് എത്തിയിരുന്നത്. ഇതുസംബന്ധിച്ച് തിരുവനന്തപുരം റേഞ്ച് ഡി ഐജിക്ക് സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് പരാതി നല്‍കിയിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സിനിമയെ തകര്‍ക്കാന്‍ മുന്‍സംവിധായകന്‍ സജീവ് പിളളയും മറ്റുളളവരും ശ്രമിക്കുന്നുണ്ടെന്നാണ് സഹനിര്‍മ്മാതാവ് ആരോപിച്ചിരുന്നത്. ഇപ്പോഴിതാ വ്യാജപ്രചാരണം നടത്തി എന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

  മാമാങ്കത്തിന്റെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിളളയടക്കം ഏട്ട് പേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിതുര പോലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമയിലെ ദൃശ്യങ്ങള്‍ പലതും കണ്ടെന്നും മോശം സിനിമയാണെന്നും തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയെന്നാരോപിച്ചാണ് കേസ്.

  സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന അടക്കം നടന്നെന്ന പരാതിയില്‍ ആണ് കേസ്. ഗൂഢാലോചന കുറ്റം ചുമത്തി സജീവ് പിളളയടക്കമുളള ഏട്ട് പേര്‍ക്കെതിരെ കേസ് എടുക്കാനാണ് സാധ്യത.

  സജീവ് പിളളയുടെ സംവിധാനത്തില്‍ 13 കോടിയില്‍പരം രൂപയുടെ നഷ്ടം നിര്‍മ്മാതാവിന് സംഭവിച്ചതായി നേരത്തെ സഹനിര്‍മ്മാതാവ് പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് 21.75 ലക്ഷം രൂപ നല്‍കി സജീവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതിന് ശേഷം സിനിമയെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ അടക്കം സജീവും മറ്റു ചിലരും ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നാണ് പരാതി. ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്.

  ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്തതാണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പോലീസ് അന്വേഷിക്കേണ്ടതുണ്ട്. 55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുളളത്.

  പ്രണവിനെ നായകനാക്കി വിനീതൊരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും? ആകാംക്ഷയോടെ ആരാധകര്‍

  ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും. മാമാങ്കം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് സജീവ് പിളള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നു.ഈ രണ്ട് വിഭാഗത്തിന്റെയും നീക്കങ്ങള്‍ അന്വേഷണ വിധേയമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു എന്നും നിര്‍മ്മാതാവ് പരാതിയില്‍ കുറിച്ചിരുന്നു.

  ഷെയ്‌ന് എതിരായി വരുന്ന വാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ല! തുറന്നുപറഞ്ഞ് നടന്റെ ഉമ്മ

  English summary
  Case Filed Against 9 Peoples For Spreading Fake News Against Mamangam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X