തട്ടികൊണ്ടുപോകൽ; നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസ്, ദിയയുടെ ജീവനക്കാരുടെ പരാതിയിലാണ് നടപടി

നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ കേസ്.‍ ദിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ പരാതിയിലാണ് തട്ടികൊണ്ടുപോകലിന് ഇരുവരുടേയും പേരിൽ പോലീസ് കേസെടുത്തത്. കുറച്ച് ദിവസം മുമ്പ് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ച് കൃഷ്ണകുമാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. അതിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ജീവനക്കാരും നടപടി ആവശ്യപ്പെട്ട് ഇരുവർക്കും എതിരെ പരാതി നൽ‌കിയത്.

എന്നാൽ പരാതി വ്യാജമാണെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. പണം തട്ടിയത് കണ്ടുപിടിച്ചശേഷം തെറ്റ് സമ്മതിച്ച് എട്ട് ലക്ഷം രൂപ ജീവനക്കാർ തിരികെ നൽകിയെന്നും കേസിൽ ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും നടൻ പറഞ്ഞു. ദിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം.

Krishnakumar Diya Krishna
Photo Credit: Krishnakumar / Diya Krishna

കോളേജ് പഠനം പൂർത്തിയാക്കിയശേഷമാണ് ഇരുപത്തിയേഴുകാരിയായ ദിയ ബിസിനസിലേക്ക് തിരിഞ്ഞത്. ഫാൻസി ആഭരണങ്ങൾ, സാരികൾ എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് ദിയയുടെ ഉടമസ്ഥതതയിലുള്ള ഓ ബൈ ഓസി എന്ന സ്ഥാപനം. ഓൺലൈൻ വ്യാപാരത്തിന് പുറമെ തിരുവനന്തപുരത്ത് ഒരു ഫിസിക്കൽ സ്റ്റോറും ഓ ബൈ ഓസിക്കുണ്ട്.

2021ലാണ് സ്ഥാപനത്തിന് ദിയ തുടക്കം കുറിച്ചത്. ഇതിനോടകം മൂന്ന് ലക്ഷത്തിന് മുകളിൽ ഹാപ്പി കസ്റ്റമേഴ്സിനെ സ്ഥാപനത്തിന് ലഭിച്ച് കഴിഞ്ഞു. വ്യാപാരങ്ങൾ ഏറെയും സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴിയാണ് നടക്കുന്നത്. ദിയയും ഭർത്താവ് അശ്വിനും തന്നെയാണ് എല്ലാം നോക്കി നടത്തുന്നത്. സ്ഥാപനം വിപുലീകരിച്ചശേഷമാണ് പുതിയ കുറച്ച് ജീവനക്കാരെ കൂടി ദിയ നിയമിച്ചത്.

എന്നാൽ അവരിൽ ചിലർ മൂലം തനിക്ക് പണം നഷ്ടമായിയെന്ന് കഴിഞ്ഞ ദിവസം ദിയ വെളിപ്പെടുത്തിയിരുന്നു. കടയിൽ നിന്നിരുന്ന രണ്ട് വനിതാ ജീവനക്കാർ തന്റെ അഭാവത്തിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഉപഭോക്താക്കൾക്ക് ബില്ല് പേ ചെയ്യുന്നതിനായി ഒരു ക്യു ആർ കോഡ് ദിയ പ്രദർശിപ്പിച്ചിട്ടുണ്ട്.

എന്നാൽ ക്യു ആർ പ്രവർത്തന രഹിതമാണെന്ന് കസ്റ്റമേഴ്സിനെ പറഞ്ഞ് ധരിപ്പിച്ച ജീവനക്കാർ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കസ്റ്റമേഴ്സിനെ കൊണ്ട് പണം അടപ്പിച്ചു. ജീവനക്കാർ നൽകിയ ക്യു ആർ കോഡിൽ ദിയയുടേയോ ഓ ബൈ ഓസി എന്ന സ്ഥാപനത്തിന്റെയോ പേര് കാണാതായതോടെ ഉപഭോക്താക്കളിൽ ചിലർക്ക് സംശയം തോന്നി ദിയയെ കാര്യം ധരിപ്പിച്ചു. ഇതോടെയാണ് നാളുകളായി നടക്കുന്ന തട്ടിപ്പിന്റെ കഥ ദിയ മനസിലാക്കുന്നത്.

Krishnakumar Diya Krishna
Photo Credit: Krishnakumar / Diya Krishna

മുൻ ജീവനക്കാരികളിൽ ഒരാൾ അവരുടെ ഫോൺപെ അക്കൗണ്ട് പോലും ഓ ബൈ ഓസി എന്ന റീ നെയിം ചെയ്തിരുന്നു. കസ്റ്റമേഴ്സിൽ നിന്നും ലഭിച്ച സ്ക്രീൻഷോട്ടുകളും സാമ്പത്തീക തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ പേര് വിവരങ്ങളും ദിയ പുറത്ത് വിട്ടിരുന്നു. ഏഴ് മാസം ​ഗർഭിണിയായ ദിയ ​പ്ര​ഗ്നൻസി കാലഘട്ടത്തിന് ഒപ്പം തന്നെ ബിസിനസും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

സ്ഥാപനത്തിന്റെ പ്രമോഷൻ അടക്കം ദിയ ഒറ്റയ്ക്കാണ് ചെയ്യുന്നത്. സെലിബ്രിറ്റികൾ വരെ ഓ ബൈ ഓസിയുടെ കസ്റ്റമേഴ്സാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്ഥാപനത്തിൽ നിന്നും നൽകുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ദിയ തന്നെ പ്രശ്നം പരിഹരിച്ചു. സ്വർണ്ണാഭരണങ്ങളെ വെല്ലുന്ന തരത്തിലുള്ള ഫാൻസി ആഭരണങ്ങളാണ് ഓ ബൈ ഓസിയുടെ പ്രധാന ആകർഷണം.

സ്ത്രീകളാണ് ഏറെയും ഉപഭോക്താക്കൾ. സംരംഭക എന്നതിലുപരി യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമാണ് ദിയ. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ദിയയ്ക്കാണ്.

Read more about: diya krishna krishnakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X