നടി ഭാനുപ്രിയയ്ക്കെതിരെ ജുവനൈല്‍ വകുപ്പുകളില്‍ കേസ്! കൂടുതൽ ചോദ്യം ചെയ്യൽ ചെന്നൈയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു ജോലിയ്ക്ക് നിർത്തിയെന്ന കേസിൽ നടി ഭാനുപ്രിയയ്ക്കെതിരെ ജുവനൈൽ വകുപ്പ് പ്രകാരം കേസ് എടുത്തു. ആന്ധ്രപ്രദേശ് സ്വദേശിയായ യുവതിയുടെ പരാതിയിൻ മേൽ ചെന്നൈ പോണ്ടിബസാർ പോലീസാണ് നടിയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി താരത്തെ ഉടൻ ചെന്നൈയിൽ വിളിച്ചു വരുത്തും.

 bhanupriya

ജുവനൈൽ ജസ്റ്റിസ് ആക്ടിന് പുറമേ ഐപിസി 323, 506, 341 എന്നീ വകുപ്പുകൾ കൂടി താരത്തിന് മേൽ ചുമർത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവ് ശിശു സംരക്ഷണ സമിതയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പോലീസ് നടിയ്ക്കും സഹോദരനുമൊതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിയുടേയും അമ്മയുടേയും പേരിൽ നടി പോലീസിൽ മോഷണ കുറ്റത്തിന് പരാതി നൽകിയിരുന്നു. ഒരു ലക്ഷം രൂപയും ഐപാഡും ക്യാമറയും മോഷ്ടിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് കേസെടുത്ത പോലീസ് പെൺകുട്ടിയെ ജുവനൈൽ ഹോമിലേയ്ക്ക് വിടുകയായിരുന്നു. മതിയായ തെളിവുകളില്ലാത്ത സാഹചര്യത്തിൽ ജൂലൈയിൽ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് വെറുതെ വിട്ടു.

ഇതിനു പിന്നാലെയാണ് കുട്ടിയുടെ മാതാവ് ശിശു സംരക്ഷണ സമിതിൽ പരാതി നൽകിയത്. നടി ഭാനുപ്രിയയുടെ വീട്ടിൽ ജോലി ചെയ്യവെ ശമ്പളം പോലും നൽകാതെ ഉപദ്രവിച്ചെന്നും, ഭാനുപ്രിയയുടെ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X