»   » അഞ്ജലി മേനോന്‍ ചിത്രത്തില്‍ നസ്രിയയും പൃഥ്വിരാജും താരനിര്‍ണ്ണയത്തെക്കുറിച്ച് സംവിധായിക പറയുന്നത് !!

അഞ്ജലി മേനോന്‍ ചിത്രത്തില്‍ നസ്രിയയും പൃഥ്വിരാജും താരനിര്‍ണ്ണയത്തെക്കുറിച്ച് സംവിധായിക പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായ നസ്രീയ നസീം തിരിച്ചു വരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു താരനിര്‍ണ്ണയം നടത്തിയിട്ടില്ലെന്നാണ് സംവിധായിക പറയുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രത്തിനായി പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

നസ്രിയയുടെ തിരിച്ചു വരവ് ഈ ചിത്രത്തിലൂടെയായിരിക്കുമെന്നും നായകന്‍ പൃഥ്വിരാജാണെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തയെക്കുറിച്ച് താനും അറിഞ്ഞിരുന്നുവെന്ന് സംവിധായിക പറയുന്നു. താരനിര്‍ണ്ണയം പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ അക്കാര്യം പുറത്തുവിടുമെന്നും സംവിധായിക പറഞ്ഞു.

Anjali Menon

ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായ നസ്രിയയുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

English summary
At a time when speculations are rife about the filmmaker gearing up to direct her next project, many online news forums have been reporting that she has already cast Nazriya and Prithviraj as the protagonists in her next directorial. However, when we contacted Anjali, she said nothing is confirmed yet. "I would prefer to share details once cast and crew are finalised," explained the director.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam