ജാതി വിവേചനം അവസരങ്ങള്‍ നഷ്ടപ്പെടുത്തി: തിലകന്‍
തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ നില നില്‌ക്കുന്ന കടുത്ത ജാതി വിവേചനം മൂലം തനിയ്‌ക്ക് ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ തിലകന്‍.
തിരുവനന്തപുരം പ്രസ് ക്ലബിന്റെം മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തിലകന്‍ മലയാള ചലച്ചിത്ര മേഖലയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഇവിട കടുത്ത വിവേചനമാണ് നില നില്‌ക്കുന്നതെന്നും സിനിമയ്‌ക്ക് കനത്ത മൂല്യ ശോഷണം സംഭവിച്ചിട്ടുണ്ടെന്നും തിലകന്‍ അഭിപ്രായപ്പെട്ടു.
ദേശീയ അവാര്‍ഡ് വൈകി വന്ന അംഗീകാരമാണ്. അതു വേണ്ടെന്നു വയ്‌ക്കുന്നില്ല. അവാര്‍ഡ് സ്വീകരിയ്‌ക്കും. മികച്ച നടനാകാന്‍ കഴിയാത്തതില്‍ ദുഖമില്ല. തന്നെ മലയാളികളും സഹപ്രവര്‍ത്തകരും അവഗണിച്ചുവെന്ന് തിലകന്‍ പറഞ്ഞു.
ബുധനാഴ്‌ച അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വിളിച്ച് വ്യക്തിപരമായും സംഘടനയുടെ പേരിലും അഭിനന്ദനമറിയിച്ചു. ഔദ്യോഗികമായി ലഭിച്ച ആദ്യ അഭിനന്ദനം ഇതാണ്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം അഭിനന്ദനമറിയിച്ച് സന്ദേശം അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications