»   » എന്നെ പോലൊരു കുട്ടിയെ അറിയാമോ എന്ന് പൃഥ്വിരാജ്.. എന്തിനാ ??

എന്നെ പോലൊരു കുട്ടിയെ അറിയാമോ എന്ന് പൃഥ്വിരാജ്.. എന്തിനാ ??

By: Rohini
Subscribe to Filmibeat Malayalam

തന്നെ പോലൊരു കുട്ടിയെ കിട്ടുമോ എന്ന് പൃഥ്വിരാജ് ചോദിക്കുന്നു... അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയുടെ ബാല്യകാലം അവതരിപ്പിയ്ക്കാന്‍ പറ്റിയ കുട്ടിയെ അന്വേഷിക്കുകയാണ് താരം.

എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി, പരസ്യമായി മാപ്പ് പറഞ്ഞ് പൃഥ്വിരാജ് !!

12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടിയെയാണ് തേടന്നത്. എന്നെപ്പോലിരിക്കുന്ന ഒരു കുട്ടിയെ അറിയുമോ എന്ന ചോദ്യവുമായി പൃഥ്വിരാജ് തന്നെയാണ് കാസ്റ്റിംഗ് കോള്‍ പോസ്റ്റ് ചെയ്തത്. പൃഥ്വിയുമായി രൂപസാമ്യം വേണമെന്നത് നിര്‍ബന്ധമാണ്.

anjali-prithvi-movie

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ അഞ്ജലി മേനോനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നസ്‌റിയ നസീമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിവാഹ ശേഷം നസ്‌റിയ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ അഞ്ജലിയുടെ ബാംഗ്ലൂര്‍ ഡെയ്‌സില്‍ നസ്‌റിയ വേഷമിട്ടിരുന്നു.

അഞ്ജലി ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ അതിഥി താരമായി പൃഥ്വി എത്തിയിരുന്നു. വിക്കി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ കുട്ടി വളര്‍ന്നപ്പോള്‍ പൃഥ്വിയാകുകയായിരുന്നു. ക്ലൈമാക്‌സിലാണ് പൃഥ്വിയുടെ എന്‍ട്രി.

English summary
Casting call for Anjali Menon - Prithviraj movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam