ആഷിഖ് അബുവിന്റെ വൈറസ് ഒരുങ്ങുന്നു! സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി സംവിധായകന്റെ കാസ്റ്റിംഗ് കോള്‍
മായാനദിക്കു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന വെെറസിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ആഷിഖ് അബു തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സിനിമയിലേക്ക് 20-25, 40-45 പ്രായപരിധിയിലുളള സത്രീകള്‍ക്കും 25-35 പ്രായ പരിധിയിലുളള പുരുഷന്‍മാര്‍ക്കുമാണ് അവസരം.
താല്‍പര്യമുളളവര്‍ [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് എഡിറ്റ് ചെയ്യാത്ത ഫോട്ടോകള്‍ ബയോഡാറ്റ സഹിതം അയക്കണം. കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധയെ പ്രമേയമാക്കികൊണ്ടാണ് ആഷിഖ് അബു പുതിയ ചിത്രമൊരുക്കുന്നത്. ആസിഫ് അലി,ടൊവിനോ തോമസ്,റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി,രേവതി,പാര്‍വ്വതി,രമ്യാ നമ്പീശന്‍,സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍,ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത വര്‍ഷം എപ്രിലോടെ സിനിമ തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മുഹ്‌സിന്‍ പെരാരി, സുഹാസ്,ഷറഫു തുടങ്ങിയവരാണ് സിനിമയ്ക്കു വേണ്ടി രചന നിര്‍വ്വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കുന്നു. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തില്‍ റൊമാന്‍സും ത്രില്ലും വൈകാരികതയും എല്ലാം ഉണ്ടാവുമെന്ന് ആഷിഖ് അബു തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications