മുടിയന്മാരെ റെഡിയാണോ.. ദുല്‍ഖര്‍ ചിത്രത്തില്‍ റോളുണ്ട്!!

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ലോകത്ത് നാന്ദി കുറിച്ചത്. ആദ്യ സംവിധായകനൊപ്പം ദുല്‍ഖര്‍ വീണ്ടും കൈ കോര്‍ക്കുന്ന സുകുമാര കുറുപ്പ് എന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നതാണ്.

കേരളത്തിലെ പിടികിട്ടാ പുള്ളിയായ സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള സിനിമ അഞ്ച് വര്‍ഷമെടുത്താണ് ശ്രീനാഥ് പൂര്‍ത്തിയാക്കിയത്. സുകുമാര കുറുപ്പായി താരപുത്രനെത്തുന്നു. ചിത്രത്തിന്റെ നിര്‍മാണത്തിലും ദുല്‍ഖര്‍ പങ്ക് ചേരുന്നുണ്ട്.

kuruppu

ഇപ്പോഴിതാ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ നിങ്ങള്‍ക്കും അവസരം. ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് ആരംഭിച്ചു. എണ്‍പതുകളിലെ ഒറ്റപ്പാലം പുനസൃഷ്ടിക്കുകയാണ് ചിത്രത്തില്‍. ഈ സിനിമയിലെ ഗ്രാമവാസികളായി അഭിനയിക്കാനാണ് അവസരമുള്ളത്. പ്രായം പ്രശ്‌നമില്ല. മുടി നീട്ടിവളര്‍ത്തിയവര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്.

താത്പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4.30 വരെ ഷൊര്‍ണൂര്‍ കുളപ്പുള്ളി സമുദ്ര റീജന്‍സിയില്‍ വച്ച് നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847522377 എന്ന നമ്പറിലേക്ക് വിളിച്ച് അന്വേഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X