അച്ചായത്തി ലുക്കുണ്ടോ... എങ്കില്‍ നിങ്ങള്‍ക്ക് മിഠായിത്തെരുവിലെ നായികയാവാം!!

By Desk

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവ്. മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായ കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിലേക്ക് നായികമാരെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

അച്ചായത്തി ലുക്കുള്ളതും 2നും 25നും ഇടയില്‍ പ്രായമുള്ളതുമായ പെണ്‍കുട്ടികള്‍ക്കാണ് ചിത്രത്തില്‍ നായികയാവാനുള്ള അവസരം. [email protected] എന്ന മെയില്‍ ഐഡിയിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.

pic

കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയഘോഷ ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിടി അനില്‍ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കാളിയാന്റെ തിരക്കഥ ഒരുക്കുന്നതും അനില്‍കുമാറാണ്. ഛായാഗ്രഹണം സമീര്‍ ഹഖ്.

കുട്ടനാടന്‍ മാര്‍പാപ്പ അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയിക്ക് സമ്മാനിച്ച അച്ചിപ്പ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹസീബ് ഹനീഫ്, അജി മേടയില്‍,നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍തന്നെ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തര്‍ അറിയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X