»   » കളിക്കാന്‍ കൂടുന്നോ?? ക്യാപ്റ്റനൊപ്പം കളിക്കാന്‍ കാസ്റ്റിങ്ങ് കോളുമായി ജയസൂര്യ

കളിക്കാന്‍ കൂടുന്നോ?? ക്യാപ്റ്റനൊപ്പം കളിക്കാന്‍ കാസ്റ്റിങ്ങ് കോളുമായി ജയസൂര്യ

Posted By: Nihara
Subscribe to Filmibeat Malayalam

കേരള പോലീസ് ടീമിന്റേയും ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ അമരക്കരനായി എത്തിയ കാല്‍പ്പന്തു കളിക്കാരനായ വിപി സത്യന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യയാണ് സത്യനായി വേഷമിടുന്നത്.

മലയാളികളുടെ അഭിമാന താരമായ വിപിസത്യന്‍ കണ്ണൂര്‍ മേക്കുന്ന് സ്വദേശിയാണ്. സംവിധായകന്‍ സിദ്ദിഖിന്റെ സഹായിയായി പ്രവര്‍ത്തിച്ച പ്രേജേഷ് സെനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുട്‌ബോള്‍ ഇതിഹാസമായ വിപി സത്യന്റെ കഥ തിയേറ്ററുകളിലെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഫുട്‌ബോള്‍ താരങ്ങള്‍ക്ക് അവസരവുമായി ജയസൂര്യ

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രമായ ക്യാപ്റ്റനിലേക്ക് അഭിനേതാക്കളെ തേടുന്ന കാര്യം ജയസൂര്യ അറിയിച്ചിട്ടുള്ളത്. 12 നും 40 നും ഇടയിലുള്ള ഫുട്‌ബോള്‍ കളിക്കാരെയാണ് തേടുന്നത്. താല്‍പര്യമുള്ളവര്‍ അയക്കേണ്ട മെയില്‍ ഐഡി സഹിതമാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.

അവസരം അത് എല്ലായ്‌പ്പോഴും വരണമെന്നില്ല

അവസരം അത് എല്ലായ്‌പ്പോഴും വരണമെന്നില്ലെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സംവിധായകന്‍ സിദ്ദിഖിന്റെ സഹായിയായിരുന്ന പ്രജേഷ് സെന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റന്‍.

ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രം

തങ്ങളുടെ ഇഷ്ടതാരത്തിന്റെ കഥ അഭ്രപാളിയിലെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് വിപി സത്യന്റെ ആരാധകര്‍. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു സത്യന്‍. സ്റ്റോപ്പര്‍ ബാക്കായിരുന്ന സത്യന്റെ കൈ പിടിച്ചാണ് ഐഎം വിജയനടക്കമുള്ള താരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് കടന്നുവന്നത്.

പത്തു കോടിയിലധിധികം ചെലവ്

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന് പത്തു കോടിയിലധികം രൂപയാണ് ചെലവായി കണക്കാക്കിയിട്ടുള്ളത്. ഗുഡ്വില്‍ എന്റര്‍ടെയിന്റ്‌മെന്റ് ബാനറില്‍ ടി എല്‍ ജോര്‍ജാണ് ചിത്രം ഒരുക്കുന്നത്.

English summary
Casting call of the film 'Captain'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam