പ്രണവ് മോഹന്‍ലാലിനെ പ്രണയിക്കാന്‍ താല്‍പര്യമുണ്ടോ? താരപുത്രന്റെ നായികയെത്തേടി അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന രണ്ടാമത്തെ സിനിമയെക്കുറിച്ച് അടുത്തിടെയാണ് അരുണ്‍ ഗോപി പ്രഖ്യാപിച്ചത്. നേരത്തെ മോഹന്‍ലാലും അരുണും ഒരുമിച്ചെത്തുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നി. ടോമിച്ചന്‍ മുളകുപാടത്തിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രം കൂടി പ്രത്യക്ഷപ്പെട്ടതോടെ അരുണിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. എല്ലാവിധ പ്രചാരണങ്ങള്‍ക്കും വിരമാമമിട്ട് അരുണ്‍ ഗോപി തന്നെയാണ് പ്രണവിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുളകുപാടം ക്രിയേഷന്‍സിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ആശംസ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ആദിയില്‍ ആക്ഷനായിരുന്നു പ്രണവിനെ ആകര്‍ഷിച്ചത്. കുട്ടിക്കാലം മുതല്‍ക്കെ പാര്‍ക്കൗര്‍ പരിശീലിച്ചിരുന്ന പ്രണവിനെ സംബന്ധിച്ച് അനയാസേന അവതരിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു ആദി. ചിത്രത്തിലെ സാഹസിക രംഗങ്ങള്‍ക്കിടയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ താരപുത്രന്‍ സമ്മതിച്ചിരുന്നില്ല. പ്രണവ് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് നോക്കി നിന്നതെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന് മോഹന്‍ലാല്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പ്രണവ് സമ്മതിച്ചിരുന്നില്ലെന്ന് ജീത്തു ജോസഫും വ്യക്തമാക്കിയിരുന്നു. ആദിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രണവിന്‍രെ അടുത്ത സിനിമ ഏതാണെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആദ്യ സിനിമ ഇറങ്ങിയതിന് ശേഷം മാത്രമേ സിനിമയില്‍ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്നായിരുന്നു പ്രണവിന്‍രെ നിലപാട്.

Pranav Mohanlal

അന്‍വര്‍ റഷീദിനൊപ്പമാണ് പ്രണവിന്‍രെ രണ്ടാമത്തെ സിനിമയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണത്തിലാണ് രണ്ടാമത്തെ സിനിമ പുറത്തിറങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്ലാ റിപ്പോര്‍ട്ടുകളെയും തള്ളിയാണ് അരുണ്‍ ഗോപി ആ പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അടുത്ത ചിത്രത്തെക്കുറിച്ച് അനൗണ്‍സ്. ആദിയില്‍ നിന്നും വ്യത്യസ്തമായി പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖമായിരിക്കും പ്രണവിന്റെ നായികയായി എത്തുകയെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 22, 23 തീയതികളിലായി ദുബായില്‍ വെച്ച് ഓഡീഷന്‍ നടത്തുന്നുണ്ടെന്ന വിവരമാണ് അദ്ദേഹം ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X