Shakeela: കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഷക്കീല!! കേൾക്കുന്നത് ആദ്യമായി, ലക്ഷ്യം പബ്ലിസിറ്റി

കാസ്റ്റിംഗ് കൗച്ച് വിവാദം പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രം

കഴിഞ്ഞ കുറച്ചു നാളുകളായി സിനിമ മേഖലയിൽ പിടിച്ചു കുലുക്കിയ വിഷയമാണ് കാസ്റ്റിങ്ങ് കൗച്ച്. ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിൽ തന്നെ ഇത് ചർച്ച വിഷയമായിരിക്കുകയാണ്. കാസ്റ്റ് കൗച്ചിനെതിരെ പ്രതികരിച്ച് പല താരങ്ങളും രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം പ്രതികരിക്കുമ്പോൾ മറ്റൊരു വിഭാഗം അതിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത് വേറൊരു കൂട്ടരുണ്ട്. കാസ്റ്റ് കൗച്ച് എന്താണ്? അങ്ങനെ ഒരു സംഭവമുണ്ടോ എന്നാണ് പലരുടേയും മട്ട്.

വളരെ കുറച്ചു നടിമാർ മാത്രമാണ് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നടിക്കാൻ തയ്യാറായത്. ബോളിവുഡ് താരം രാധിക ആപ്തെ, മറാത്തി താരം ഉഷ യാദവ്, തെലുങ്ക് താരം ശ്രീ റെഡ്ഡി എന്നിവർ മുഖം നോക്കാതെ കാസ്റ്റിങ് കൗച്ചിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. ഇപ്പോൾ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചും നിലവിലെ വിവാദങ്ങളെ കുറിച്ചും നടി ഷക്കീല പറയുകയാണ്. തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ചു പറഞ്ഞത്.

   പബ്ലിസിറ്റി സ്റ്റണ്ട്

പബ്ലിസിറ്റി സ്റ്റണ്ട്

ഇപ്പോൾ നടക്കുന്ന കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ വെറും പബ്ലിസിറ്റി സ്റ്റണ്ടു മാത്രമാണെന്നു ഷക്കീല പറഞ്ഞു. അതിനുള്ള കാരണവും താരം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. തനിയ്ക്കോ തന്റെ പരിചയത്തിലുള്ള ആർക്കോ ഇത്തരത്തിലുളള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നതായി കേട്ടിട്ടില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ ഇത്തരത്തിലുള്ള വിവാദം ഉണ്ടാകുന്നത് എന്താണെന്ന് തനിയ്ക്ക് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു. തങ്ങളുടെ ജനറേഷനിൽ ഇത്തരത്തിലുള്ള ഒരു സമീപനം നിർമ്മാതാക്കളിൽ നിന്നോ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരിൽ നിന്നോ ഉണ്ടായിട്ടില്ലെന്ന് താരം വീണ്ടും പറഞ്ഞു.

സിനിമയെ കുറിച്ച് മാത്രം

സിനിമയെ കുറിച്ച് മാത്രം

ചില താരങ്ങൾ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാൻ തയ്യാറാകുന്നില്ല. ബോളിവുഡ് നടിമാരായ സോനം കപൂറും സ്വര ഭാസ്കറുമാണ് വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതിരുന്നത്. ബോളിവുഡ് ചിത്രം വീരേ ഡി വെഡ്ഡിങ്ങി'ന്‍റെ ട്രെയിലർ ലോഞ്ചിങ്ങ് ചടങ്ങിലാണ് താരങ്ങളോട് കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ആരാഞ്ഞത്. എന്നാൽ തങ്ങൾ സിനിമയെ കുറിച്ചു മാത്രമേ സംസാരിക്കുകയുള്ളുവെന്നുള്ള നിലപാടായിരുന്നു താരങ്ങൾക്കുള്ളത്.

 മറുപടി പറയും

മറുപടി പറയും

സരോജ ഖാനിന്റെ വിവാദ പ്രസ്താവനയെ കുറിച്ചും മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ മാത്രമാണ് ശ്രദ്ധയെന്നും . വിഷയത്തിൽ നിന്ന് മാറിപ്പോകരുതെന്നും സ്വര പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ചു പ്രതികരിക്കുമെന്നും ഇപ്പോഴല്ല അതിനുള്ള സമയമെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇതുമായുള്ള തലക്കെട്ട് വേണ്ടെന്നായിരുന്നു സോനത്തിന്റെ അഭിപ്രായം.

 കരിയർ ഉണ്ടാകില്ല

കരിയർ ഉണ്ടാകില്ല

കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തനമായ വിമർശനമായിരുന്നു നടി രാധിക ആപ്തെ ഉന്നയിച്ചത്. ബോളിവുഡിലെ പല പ്രമുഖകർക്കും കാസ്റ്റിംഗ് കൗച്ചുമായി നല്ല ബന്ധമുണ്ട്. സമൂഹത്തിൽ ദൈവ തുല്യമായ സ്ഥാനമാണ് അവർക്കുള്ളത്. അവർക്കെതിരെ ഒരക്ഷരും സംസാരിച്ചാൽ കരിയർ തന്നെ അവസാനിക്കുമെന്നുള്ള പേടിയാണ് പലർക്കെന്നും രാധിക വ്യക്തമാക്കിയിരുന്നു. ഇതിനു മുൻപും സിനിമ മേഖലയിലെ ലൈംഗിക അതിക്രമത്തെ കുറിച്ച് താരം തുറന്നടിച്ചിട്ടുണ്ട്.

 കിടക്ക പങ്കിടൽ

കിടക്ക പങ്കിടൽ

കാസ്റ്റിംഗ് കൗച്ചിനെതിരെ മറാത്തി താരവും ദേശീയ പുരസ്കാരം ജേത്രിയുമായ ഉഷ യാദവും രംഗത്തെത്തിയിരുന്നു. തനിയ്ക്ക് നേരിടേണ്ടി വന്ന മോശമായ അനുഭവമാണ് താരം പങ്കുവെച്ചത്. ഒരിക്കൽ തനിയ്ക്കൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഇതിനു പ്രത്യുപകാരം സംവിധായകൻ ചോദിച്ചിരുന്നു. തന്റെ കയ്യിൽ പണമില്ലാന്ന് അദ്ദേഹത്തിനോട് താൻ പറഞ്ഞിരുന്നു. എന്നാൽ അയാൾക്ക് അവശ്യം മറ്റൊന്നായിരുന്നു. കിടപ്പറ പങ്കിടാൻ അയാൾ ആവശ്യപ്പെട്ടിരുന്നു താരം തുറന്നടിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X