പ്രമുഖ കാസ്റ്റിങ് സംവിധായിക പ്രവീണ അന്തരിച്ചു!! ഗായിക ചിൻമയിയുടെ ഹൃദയസ്പർശിയായ ട്വീറ്റ് വൈറൽ...
പ്രശസ്ത കാസ്റ്റിങ് സംവിധായികയും എഴുത്തുകാരിയുമായ പ്രവീണ മാലിഷെട്ടി അന്തരിച്ചു. 30 വായസ്സായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ.

ബെംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒട്ടനവധി സിനിമകളുടേയും പ്രമുഖ പരസ്യ നിർമ്മാണ് ബ്രാൻഡുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതലാണ് പരസ്യ നിർമ്മാണ രംഗത്ത് പ്രവീണ സജീവമാകുന്നത്. ഏഷ്യൻ പെയ്ന്റ്സ്, ഒഎൽഎക്സ്, ജിആർടി ജ്വല്ലേഴ് എന്നീ ബ്രാൻഡുകൾക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.
പ്രമുഖ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയുടെ അടുത്ത സുഹൃത്താണ് പ്രവീണ. പ്രവീണയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ചിൻമയി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഏറെ നാളുകളായി രക്താർബുദത്തോട് പോരാടിയ എന്റെ സഹോദരിയെ എനിയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ചിന്മയി ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications











