നടിയെ ലോഡ്ജിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു!! കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം...
ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ ടെലിവിഷൻ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി.
നടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ കാസ്റ്റിങ് ഡയറക്ടർക്ക് ജീവപര്യന്ത്യം ശിക്ഷ. മുംബൈ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാസ്റ്റിങ് ഡയറക്ടർ രവീന്ദ്രനാഥ് ഘോഷിനാണ് കോടതി ജിവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2011 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ ടെലിവിഷൻ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. തുടർന്ന് ഒരു സീരിയലിന്റെ ഓഡിഷനിൽ യുവതിയെ പങ്കെടുപ്പിക്കുകയും ചെയ്തതിരുന്നു. എന്നാൽ അഭിനയിക്കാൻ അവസരം തരണമെങ്കിൽ വഴങ്ങി തരണമെന്ന് രവീന്ദ്രനാഥ് യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് 2012 ഫെബ്രുവരിയിൽ ഒരു ലോഡ്ജിൽ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ നഗ്നചിത്രം മൊബൈലിൽ പകർത്തുകയും ചെയ്തു.
ഈ വീഡിയോ ഉപയോഗിച്ച് ഇയാൾ പലതവണ യുവതിയെ ഭീഷണിപ്പെടുത്തി .വഴങ്ങി കൊടുത്തില്ലെങ്കിൽ ഭർത്താവിന് ദൃശ്യങ്ങൾ കൈമാറുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഭീഷണിയക്ക് വഴങ്ങാതിരുന്നതിനെ തുടർന്ന് ദൃശ്യങ്ങൾ ഭർത്താവിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഭർത്താവ് ഉപേക്ഷിച്ചു പോയെന്നു യുവതി ആരോപിച്ചു. 2018 ലാണ് യുവതി കേസുമായി പോലീസിനെ സമീപിക്കുന്നത്. ജീവപര്യന്തത്തിനു പുറമേ 1.31 ലക്ഷം രൂപ പിഴയും ഇയാളിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് 1 ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി ലഭിക്കും.


Click it and Unblock the Notifications











