ഫഹദിന്റെ അടുത്ത ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി! ആരാണെന്നറിയണ്ടേ! കാണൂ

By Midhun

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസില്‍. കൈയ്യെത്തു ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഫഹദ് പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തിയിരുന്നത്. തിരിച്ചു വരവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മലയാളത്തില്‍ കാര്‍ബണ്‍ എന്ന ചിത്രമായിരുന്നു ഫഹദിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചായഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ഫഹദ് അവതരിപ്പിച്ചിരുന്നത്.

ചിത്രത്തില്‍ മംമ്താ മോഹന്‍ദാസായിരുന്നു ഫഹദിന്റെ നായികയായി എത്തിയിരുന്നത്. അഡൈ്വഞ്ചര്‍ ത്രില്ലര് വിഭാഗത്തില്‍പ്പെടുന്നൊരു സിനിമയായി പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദിന്റെ മറ്റൊരു അസാധ്യ പ്രകടനമായിരുന്നു കാര്‍ബണില്‍ എല്ലാവരും കണ്ടിരുന്നത്. നിരവധി ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

fahadh faasil

മലയാളത്തിനു പുറമെ തമിഴിലും ഫഹദ് അഭിനയിക്കുന്നുണ്ട്. ശിവകാര്‍ത്തികേയനൊപ്പമുളള വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു ഫഹദ് ആദ്യമായി തമിഴില്‍ ചെയ്തിരുന്നത്. ചിത്രത്തില്‍ നായകനെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. വേലൈക്കാരനു ശേഷം വിജയ് സേതുപതിക്കൊപ്പം സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. ഫഹദ് നായകനാവുന്ന പുതിയ മലയാള ചിത്രമാണ് 'ആണെങ്കിലും അല്ലെങ്കിലും'.നവാഗതനായ വിവേകാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നഗരവാസിയായ ഒരു യുവാവായാണ് ഫഹദ് അഭിനയിക്കുന്നത്. ഫഹദ് ഇതുവരെ ചെയ്തതില്‍ വെച്ച് വളരെയധികം വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് അറിയുന്നത്.

catherine tresa

ചിത്രത്തില്‍ യുവതാരം സണ്ണി വെയ്‌നും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൗഹൃദവും,പ്രണയവും,കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി കാതറിന്‍ ട്രീസയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയാവുന്നത്. കാതറിന്‍ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് 'ആണെങ്കിലും അല്ലെങ്കിലും'. പൃഥിരാജിനൊപ്പമുളള ദ ത്രില്ലര്‍ എന്ന ചിത്രത്തിലാണ് താരം ഇതിനു മുന്‍പ് അഭിനയിച്ചിരുന്നത്. രണ്‍ജി പണിക്കര്‍, ധര്‍മ്മജന്‍, ബോള്‍ഗാട്ടി,അലന്‍സിയര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X