കാമറൂണ്‍ ഡയസ് പൂര്‍ണ നഗ്നയായ 'സെക്‌സ് ടേപ്പ്' സിനിമ ഇന്ത്യയിലേക്കില്ല

By Gokul

മുംബൈ: ഇന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'സെക്‌സ് ടേപ്പ്' എന്ന ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയില്‍ വിലക്ക്. ഹോളിവുഡ് സുന്ദരി കാമറൂണ്‍ ഡയസ് പൂര്‍ണ നഗ്നയായെത്തുന്ന ആദ്യസിനിമയാണ് സെക്‌സ് ടേപ്പ്. ലൈംഗികതയുടെ അതിപ്രസരമാണ് ഇന്ത്യയില്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്.

സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ എക്‌സാമിംഗ് കമ്മറ്റിയാണ് ചിത്രത്തെ ഇന്ത്യന്‍ കാണികളില്‍ നിന്നും അകറ്റി നിര്‍ത്തിയത്. സിനിമ കണ്ട തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് എക്‌സാമിംഗ് കമ്മറ്റി പറയുന്നത്. ആദ്യ 30 മിനിറ്റില്‍ കാമറൂണ്‍ ഡയസും നായകന്‍ ജേസണ്‍ സീഗലും പൂര്‍ണ നഗ്നരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

cameron-diaz

ഏതെങ്കിലും ഭാഗം കട്ട് ചെയ്ത് കളയാനാണെങ്കില്‍ 30 മിനിറ്റ് സിനിമയില്‍ നിന്നും മാറ്റേണ്ടിവരുമെന്നാണ് എക്‌സാമിംഗ് കമ്മറ്റി പറയുന്നത്. അതേസമയം, സിനിമയുടെ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്കാര്യം പരിഗണിക്കില്ലെന്നാണ് ബോര്‍ഡുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സിനിമയില്‍ മോശമായ സംസ്‌കാരത്തിന് നിരക്കാത്ത ഭാഗങ്ങളൊന്നുമില്ലെന്ന് ഇന്ത്യയില്‍ വിതരണത്തിനെടുത്തവര്‍ പറഞ്ഞു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതോ വള്‍ഗറായിട്ടുള്ള കാര്യങ്ങളോ സിനിമയിലില്ല. മാത്രമല്ല, പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രമാണെന്ന് സിനിമയുടെ പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X