സിസിഎല്ലില്‍ ഭാവനയ്ക്ക് കാമുകനുണ്ടോ?

By Aswathi

സിസിഎല്‍ ടീമിലെ ബ്രാന്റ് അംബാസിഡറാണ് ഭാവന. കളി ഹിറ്റായതിനൊപ്പം അംബാസിഡര്‍ ഭാവനയ്ക്ക് കുറച്ച് ഗോസിപ്പുകളെയും നേരിടേണ്ടി വന്നു. സിസിഎല്‍ മാച്ചിനോട് സംബന്ധിച്ച് ഒരു താരത്തിന്റെ പേര് ഭാവനയ്‌ക്കൊപ്പം ചേര്‍ക്കപ്പെട്ടത് പല മുന്‍നിര മാധ്യമങ്ങളും ഏറ്റ് പിടിച്ചിരുന്നു. ഇതില്‍ വല്ല വാസ്തവവും ഉണ്ടോ?.

ഭാവന പറയുന്നു, സിസിഎല്ലുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്ന്. ഞാനൊരിക്കലും ആലോചിക്കാത്തവരുമായി വച്ചിട്ടാണ് ഇതുവരെ എന്റെ പേരില്‍ ഗോസിപ്പുകല്‍ വന്നത്. അതാണ് ഏറ്റവും വലിയ കോമഡി. സിസി എല്ലില്‍ ഞാനിനിയും പങ്കടുക്കും. അതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഷൂട്ടിങിന് തടസ്സമില്ലാതെ പങ്കെടുക്കുന്നതിന് സന്തോഷമേയുള്ളൂ- ഭാവന പറഞ്ഞു.

Bhavana

ഇനി സിസിഎല്‍ ഗോസിപ്പ് വിട്ട്, യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ ഭാവനയ്ക്ക് കാമുകനുണ്ടോ എന്ന് ചോദിച്ചാപ്പോള്‍ ഭാവന പറഞ്ഞു. പ്രണയം എല്ലാവരുടെ ജീവിതതത്തിലും സംഭവിക്കുന്നതല്ലേ?. അങ്ങനെ ഒന്നുണ്ടെങ്കില്‍ സമയമാകുമ്പോള്‍ ഞാനത് എല്ലാവരോടും പറയും. രഹസ്യമായി വിവാഹം കഴിക്കില്ലെന്നും ഭാവന ഉറപ്പു നല്‍കിയിട്ടുണ്ട്. അടുത്ത ചോദ്യം വിവാഹത്തെ കുറിച്ചാണ്. വിവാഹത്തെ കുറിച്ച് പ്ലാന്‍ ചെയ്തില്ലെന്നാണ് ഭാവന പറയുന്നത്.

സമയമായെന്നു കരുതി ഓടിച്ചാടിപ്പോയി വിവാഹം കഴിക്കാന്‍ കഴിയില്ലല്ലോ. എനിക്ക് 27 വസ്സായതേയുള്ളൂ. ബോളിവുഡിലൊക്കെ 35 വയസ്സ് കഴിഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. നല്ല ഒരു സംഭവം(കവി ഉദ്ദേശിച്ചത് മനസ്സിലായില്ല, വിവാഹത്തെ സംഭവം എന്ന് വിശേഷിപ്പിച്ചതാവാം) വന്നാല്‍ വിവാഹം കഴിക്കും. ഇത് നമ്മുടെ ജീവിതമല്ലേ, ജീവിതകാലം മുഴുവന്‍ വേണ്ടതല്ലേ എന്നൊക്കെ ആലോചിക്കുമ്പോള്‍ പേടിയാകും- ഭാവന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X